കേരളത്തിൽ 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ റെയിൽവേ പുതുതായി സ്‌റ്റോപ് അനുവദിച്ചു Railways allows new stops at various stations for 15 trains in Kerala | Kerala
കേരളത്തിൽ 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ റെയിൽവേ പുതുതായി സ്‌റ്റോപ് അനുവദിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ പുതുതായി സ്‌റ്റോപ് അനുവദിച്ച കാര്യം വ്യക്തമാക്കിയത്.
16127, 16128 ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്പ്രസിന് അമ്പലപ്പുഴയിലും 16325, 16325 നിലമ്പൂർ റോഡ് – കോട്ടയം എക്‌സ്പ്രസ് തുവ്വൂർ, വലപ്പുഴ എന്നീ സ്‌റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചു.
16327, 16328 മധുരൈ-ഗുരുവായൂർ എക്‌സ്പ്രസ് ചെറിയനാട് സ്‌റ്റേഷനിലും 16334 തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളിലും സ്‌റ്റോപ് അനുവദിച്ചു
16336 നാഗർകോവിൽ – ഗാന്ധിധാം വീക്ക്‌ലി എക്‌സ്പ്രസ് പരപ്പനങ്ങാടി സ്‌റ്റേഷനിലും 16341 ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിന് പൂങ്കുന്നം സ്‌റ്റേഷനിലും സ്‌റ്റോപ് അനുവദിച്ചു.
16366 നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസ് ധനുവച്ചപുരം സ്‌റ്റേഷനിലും 16609 തൃശൂർ – കണ്ണൂർ എക്‌സ്പ്രസ് കണ്ണൂർ സൗത്ത് സ്‌റ്റേഷനിലും നിർത്തും
16730 പുനലൂർ-മധുരൈ എക്‌സ്പ്രസിന് ബാലരാമപുരം സ്‌റ്റേഷിലും 16791 ടൂട്ടിക്കോറിൻ-പാലക്കാട് പാലരുവി എക്‌സ്പ്രസിന് കിളിക്കൊല്ലൂർ സ്‌റ്റേഷനിലും
19259 തിരുവനന്തപുരം നോർത്ത് – ഭാവ്നഗർ എക്‌സ്പ്രസ്, 22149, 22150 എറണാകുളം – പുണെ എക്‌സ്പ്രസ് എന്നീ ട്രെയിനുകൾക്ക് വടകര സ്‌റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചു.
16309, 16310 എറണാകുളം-കായംകുളം മെമു ഏറ്റുമാനൂർ സ്റ്റേഷനിൽ നിർത്തും. 22475, 22476 ഹിസാർ-കോയമ്പത്തൂർ എക്‌സ്പ്രസ് തിരൂർ സ്‌റ്റേഷനിലും
22651, 22652 ചെന്നൈ സെൻട്രൽ – പാലക്കാട് എക്‌സ്പ്രസ് കൊല്ലങ്കോട് സ്‌റ്റേഷനിലും 66325, 66326 നിലമ്പൂർ റോഡ് ഷൊർണൂർ മെമു തുവ്വൂർ സ്‌റ്റേഷനിലും നിർത്തും.
Thiruvananthapuram,Kerala