Leading News Portal in Kerala

രാധാകൃഷ്ണനും കടകംപള്ളിക്കും വാസവനും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്ക്? രാജീവരുടെ വീട്ടിൽ ബിജെപി നേതാക്കൾ | Kerala


Last Updated:

‘തന്ത്രിയിൽ ചാരി മന്ത്രിമാരെ രക്ഷിക്കാനുള്ള നീക്കമാണോ സംസ്ഥാന സർക്കാർ നടത്തുന്നത് എന്ന് പൊതുസമൂഹം സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ പറ്റില്ല’

ബി.ജെ.പി. നേതാവ് സന്ദീപ് വാചസ്പതി കണ്ഠരര് രാജീവരുടെ വീട്ടിൽ
ബി.ജെ.പി. നേതാവ് സന്ദീപ് വാചസ്പതി കണ്ഠരര് രാജീവരുടെ വീട്ടിൽ

ശബരിമല (Sabarimala) സ്വർണ തട്ടിപ്പ് കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ച് ബി.ജെ.പി. നേതാവ് സന്ദീപ് വാചസ്പതി. മാധ്യമങ്ങളോട് സംസാരിക്കവെ, മന്ത്രിമാർക്കില്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളത് എന്ന് അദ്ദേഹം ആരാഞ്ഞു.

“കേരളത്തിലെ തന്നെ പ്രബല കുടുംബത്തിലെ അംഗമായ ഒരാളെ അറസ്റ്റ് ചെയ്തു എന്നറിഞ്ഞപ്പോൾ ജില്ലാ അധ്യക്ഷനെന്ന നിലയിൽ ഞാൻ ഇവിടെ വന്നു. അറസ്റ്റ് സംബന്ധിച്ച് സ്വാഭാവികമായി ഒരുപാട് സംശയങ്ങളുണ്ട്. കുമ്മനം രാജേട്ടൻ പറഞ്ഞത് പോലെ അദ്ദേഹം ഏതെങ്കിലും തരത്തിൽ തെറ്റുകാരനാണോ അല്ലയോ എന്നുള്ളത് നിയമത്തിന്റെ വഴിയെ തീരുമാനിക്കപ്പെടട്ടെ. പക്ഷെ ഇവിടെ നടന്ന ചില കാര്യങ്ങളിൽ പൊതുസമൂഹത്തിനു ചില സംശയങ്ങളുണ്ട്. എന്തിനാണിത്ര തിടുക്കമെന്ന ചോദ്യമുണ്ട്. ഈ കാലയളവിൽ മൂന്നു ദേവസ്വം മന്ത്രിമാർ ഭരണത്തിലുണ്ടായിരുന്നു. കെ. രാധാകൃഷ്ണൻ, വി.എൻ. വാസവൻ, പിന്നെ കടകംപള്ളി സുരേന്ദ്രനും. ഈ മന്ത്രിമാർക്കില്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളത്?

മന്ത്രിമാർ പുറത്തു നിൽക്കുന്നു, ദേവസ്വം കമ്മിഷണറുണ്ട്. അതുമായി ബന്ധമുള്ള ആൾക്കാർ പലരും പുറത്തു നിൽക്കുമ്പോൾ, തന്ത്രിയിൽ ചാരി മന്ത്രിമാരെ രക്ഷിക്കാനുള്ള നീക്കമാണോ സംസ്ഥാന സർക്കാർ നടത്തുന്നത് എന്ന് പൊതുസമൂഹം സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ പറ്റില്ല.”

കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവരുടെ വീട്ടിൽ എന്തുകൊണ്ട് ബി.ജെ.പി. നേതാക്കൾ ചെന്നില്ല എന്ന ചോദ്യത്തിന് ചെങ്ങന്നൂരിൽ തന്ത്രിയുടെ വീടുള്ളത് കൊണ്ട് താൻ ഇവിടെ എത്തി എന്നായിരുന്നു സന്ദീപ് വാചസ്പതിയുടെ പ്രതികരണം. “ഇത് രാഷ്ട്രീയമില്ലാത്ത ഒരു വീടാണ്. ഈ നാട്ടിൽ നടന്ന ഒരു സംഭവമാണ്. അപ്പോൾ ജില്ലാ അധ്യക്ഷനായ ഞാൻ ഇവിടെ വരേണ്ടേ? കുടുംബം വിഷമത്തിലാണ്,” അദ്ദേഹം പറഞ്ഞു.

Summary: After the arrest of Sabarimala Tantri Kandararu Rajeevaru in the Sabarimala gold scam case, BJP leader Sandeep Vachaspathi visited his house. While talking to the media, he asked what responsibilities the priest has that ministers do not have. If the public suspects that the state government is trying to save ministers by pinning blame on the priest, they cannot be blamed, vachaspathi said

മലയാളം വാർത്തകൾ/ വാർത്ത/Kerala/

രാധാകൃഷ്ണനും കടകംപള്ളിക്കും വാസവനും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്ക്? രാജീവരുടെ വീട്ടിൽ ബിജെപി നേതാക്കൾ