Leading News Portal in Kerala

റീൽസ് വീഡിയോ ശരിയായില്ലെന്ന വിഷമം; മനംനൊന്ത് യുവാവ് ജീവനൊടുക്കി 30-Year-Old Youth Ends Life After Mistakes in Reels Video Recording | Kerala


Last Updated:

തെർമോകോൾ ഉപയോഗിച്ചുള്ള ഒരു റീൽസ് ചിത്രീകരിച്ച് സന്തോഷ് സുഹൃത്തിന് അയച്ചിരുന്നു

News18
News18

കാസര്‍കോട്: റീൽസ് ചിത്രീകരണത്തിലുണ്ടായ പിഴവിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കുമ്പള ആരിക്കാടി സ്വദേശി സന്തോഷ് (30) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സന്തോഷിനെ കണ്ടെത്തിയത്.

തെർമോകോൾ ഉപയോഗിച്ചുള്ള ഒരു റീൽസ് ചിത്രീകരിച്ച് സന്തോഷ് സുഹൃത്തിന് അയച്ചിരുന്നു. എന്നാൽ വീഡിയോയിൽ വന്ന ചില പിഴവുകളെക്കുറിച്ച് സന്തോഷ് വളരെയധികം അസ്വസ്ഥനായിരുന്നതായും ഇക്കാര്യം സുഹൃത്തിനോട് പങ്കുവെച്ചിരുന്നതായും പറയപ്പെടുന്നു. പിന്നീട് സുഹൃത്ത് തിരിച്ചുവിളിച്ചപ്പോൾ പ്രതികരണമുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആരിക്കാടി ബാബുവിന്റെയും സുമതിയുടെയും മകനാണ്. സഹോദരി: ഭവ്യ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)