Leading News Portal in Kerala

‘വടകരയിൽ രാഹുലിന് ഫ്ലാറ്റുള്ളതായി അറിയാമോ? എംപിയോട് ചോദിച്ച് അറിയിച്ചാലും മതി’; ഷാഫിയെ ഉന്നംവെച്ച് പി സരിൻ Following the arrest of Palakkad MLA Rahul Mamkottathil P Sarin made a Facebook post targeting Shafi Parambil mp | Kerala


Last Updated:

മറുപടിയില്ലെങ്കില്‍ പിന്നെ ചോദിക്കാന്‍ വരുന്നത് പൊലീസായിരിക്കുമെന്നും സരിന്‍

News18
News18

മൂന്നാം ബലാത്സംഗ പരാതിയില്‍ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ഷാഫി പറമ്പിൽ എംഎൽഎയെ ഉന്നംവച്ച് ഫേസ്ബുക്ക് പോസ്റ്റുമായി പി സരിൻ. വടകരയിൽ ഫ്ലാറ്റുണ്ടെന്നും മറ്റൊരു ദിവസം വടകരയിലേക്ക് ചെല്ലണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു എന്നാണ് അതിജീവിത പരാതിയിൽ പറയുന്നത്.

വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോ എന്ന് ചോദിച്ച സരിൻ സ്ഥലം എംപിയോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.ഇല്ലെങ്കിൽ പിന്നെ ചോദിക്കാൻ വരുന്നത് പോലീസായിരിക്കുമെന്നും സരിൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

പാലക്കാട്ടെ കെപിഎം റീജൻസി ഹോട്ടലിലെ 2002-ാം നമ്പർ മുറിയിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയിലെടുത്ത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റുകയും ചെയ്തു. അതീവ ഗുരുതരമായ ആരോപണങ്ങളാണ് രാഹുലിനെതിരെയുള്ള റിമാൻഡ് റിപ്പോർട്ടിൽ ള്ളത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റിമാൻഡ് റിപ്പോർട്ടിൻ്റെ ഭാഗമായുള്ള മൂന്നാമത്തെ FIR മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വായിക്കുകയായിരുന്നു.

പരാതിയുടെ അഞ്ചാം പേജിൽ ആവലാതിക്കാരി പറയുന്നത് ഇങ്ങനെയാണ്:

“വടകരയിൽ ഫ്ലാറ്റുണ്ടെന്നും മറ്റൊരു ദിവസം വടകരയിലേക്ക് ചെല്ലണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.”

വടകരയിൽ രാഹുൽ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോ?

സ്ഥലം MP യോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതി. ഇല്ലെങ്കിൽ,

പിന്നെ ചോദിക്കാൻ വരുന്നത് പോലീസായിരിക്കും,

കേരളാ പൊലീസ്!

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘വടകരയിൽ രാഹുലിന് ഫ്ലാറ്റുള്ളതായി അറിയാമോ? എംപിയോട് ചോദിച്ച് അറിയിച്ചാലും മതി’; ഷാഫിയെ ഉന്നംവെച്ച് പി സരിൻ