‘നീ ചെയ്യുന്നത് ഞാൻ താങ്ങും, പക്ഷേ നീ താങ്ങില്ല’; അതിജീവിതയ്ക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി; ടെലിഗ്രാം സന്ദേശങ്ങൾ പുറത്ത്|Telegram Chats Reveal Rahul Mamkootathil Threatening Sexual Assault Victim | Kerala
Last Updated:
താൻ മാത്രം മോശവും ബാക്കിയുള്ളവർ പുണ്യാളത്തികളുമായിട്ടുള്ള പരിപാടി ഇനി നടക്കില്ലെന്നും താൻ എല്ലാ പരിധിയും കഴിഞ്ഞു നിൽക്കുന്നയാളാണെന്നും രാഹുൽ പറയുന്നുണ്ട്
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അതിജീവിതയായ യുവതിയെ ഭീഷണിപ്പെടുത്തുന്ന ടെലിഗ്രാം സന്ദേശങ്ങൾ പുറത്ത്. ‘പേടിപ്പിക്കാൻ നീ അല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, പേടിക്കാൻ ഉദ്ദേശമില്ല. ഇനി അങ്ങോട്ട് ഓരോരുത്തർക്കും അവരുടെ കുടുംബത്തിനും തിരിച്ചുകൊടുക്കും’, എന്നാണ് രാഹുലിന്റെ ഭീഷണി.
താൻ മാത്രം മോശവും ബാക്കിയുള്ളവർ പുണ്യാളത്തികളുമായിട്ടുള്ള പരിപാടി ഇനി നടക്കില്ലെന്നും താൻ എല്ലാ പരിധിയും കഴിഞ്ഞു നിൽക്കുന്നയാളാണെന്നും രാഹുൽ പറയുന്നുണ്ട്.”നീ ചെയ്യുന്നത് ഞാൻ താങ്ങും, പക്ഷേ നീ താങ്ങില്ല. നിന്റെ ഭീഷണിയൊക്കെ നിർത്തിയേക്ക്. നിന്റെ വീട്ടിൽ ഞാൻ കുറെ ആളുകളുമായി വരും” എന്നും സന്ദേശങ്ങളിൽ പറയുന്നു. എല്ലാം തീർന്നുനിൽക്കുന്ന ഒരാളെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും വേണമെങ്കിൽ വാർത്താസമ്മേളനം നടത്തൂ എന്നും രാഹുൽ വെല്ലുവിളിക്കുന്നുണ്ട്.
വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു ഗർഭിണിയാക്കി എന്ന പരാതിയിലാണ് രാഹുലിനെതിരെ മൂന്നാമത്തെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
Jan 12, 2026 10:49 AM IST
‘നീ ചെയ്യുന്നത് ഞാൻ താങ്ങും, പക്ഷേ നീ താങ്ങില്ല’; അതിജീവിതയ്ക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി; ടെലിഗ്രാം സന്ദേശങ്ങൾ പുറത്ത്
