Leading News Portal in Kerala

ടൂർ പോകാൻ സമ്മതിക്കാത്തതിന് തിരുവനന്തപുരത്തുനിന്ന് വീടുവിട്ടിറങ്ങിയ 14 കാരി ഹൈദരാബാദിൽ| Missing 14-Year-Old Girl from Thiruvananthapuram Found Safe in Hyderabad | Kerala


Last Updated:

പോലീസ് അന്വേഷണത്തിൽ പെൺകുട്ടി തമ്പാനൂരിൽ ഓട്ടോറിക്ഷയിൽനിന്നും ഇറങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു

എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കരമനയിൽ നിന്ന് കാണാതായ 14കാരി ഹൈദരാബാദിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് 14 കാരിയായ വിദ്യാർത്ഥിനിയെ കാണാതായത്. തുടർന്ന് തമ്പാനൂർ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം കാണാതായ കുട്ടിയുടെ വിവരങ്ങൾ പോലീസ് പങ്കുവച്ചിരുന്നു.

സ്കൂളിൽ നിന്ന് വിനോദയാത്ര പോകാൻ വീട്ടുകാർ സമ്മതിക്കാത്തതിൽ പിണങ്ങിയാണ് പെൺകുട്ടി വീടുവിട്ടതെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് അന്വേഷണത്തിൽ പെൺകുട്ടി തമ്പാനൂരിൽ ഓട്ടോറിക്ഷയിൽനിന്നും ഇറങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് കുട്ടി എവിടേക്കു പോയി എന്നത് കണ്ടെത്താനായില്ല.

സമൂഹമാധ്യമത്തിലെ വിവരങ്ങൾ കണ്ട് ഒരു സ്ത്രീയാണ് പെൺകുട്ടിയെ ഹൈദരാബാദിൽവച്ച് തിരിച്ചറിഞ്ഞത്. തുടർന്നു പോലീസുമായി ബന്ധപ്പെടുകയായിരുന്നു . നിലവിൽ പോലീസ് ഇടപെട്ട് പെൺകുട്ടിയെ ഹൈദരാബാദിലെ ഒരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നും പോലീസും പെൺകുട്ടിയുടെ ബന്ധുക്കളും ഹൈദരാബാദിലേക്ക് യാത്ര തിരിച്ചു.

Summary: The police have confirmed that the 14-year-old girl who went missing from Karamana, Thiruvananthapuram has been located in Hyderabad. The student had been missing since last Friday. The Thampanoor police had been conducting an intensive investigation, sharing the girl’s information and photos across social media platforms. Preliminary reports suggest the girl left home after her family refused to let her go on a school tour.