Leading News Portal in Kerala

‘ലവ് യു ടു മൂൺ ആൻഡ് ബാക്ക്’; സത്യഗ്രഹവേദിയിൽ‌ അതിജീവിതയുടെ വരികളുള്ള കപ്പുമായി മുഖ്യമന്ത്രി| Kerala CM Pinarayi Vijayan Spotted with Survivors Quote Cup During Protest in Thiruvananthapuram | Kerala


Last Updated:

മുഖ്യമന്ത്രിയുടെ കപ്പിൽ ഈ വാചകങ്ങൾ ഇടംപിടിച്ചത് അതിജീവിതയോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനമാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായമുയരുന്നത്

മുഖ്യമന്ത്രി സത്യഗ്രഹ സമരത്തിനിടെ കപ്പുമായി
മുഖ്യമന്ത്രി സത്യഗ്രഹ സമരത്തിനിടെ കപ്പുമായി

തിരുവനന്തപുരം: രക്തസാക്ഷി മണ്ഡപത്തിൽ കേന്ദ്ര സർക്കാരിനെതിരെ മന്ത്രിമാർക്കും എംഎൽഎമാർക്കുമൊപ്പം നടത്തിയ സത്യാഗ്രഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച ചായക്കപ്പ് ശ്രദ്ധനേടി. ‘ലവ് യു ടു മൂൺ ആൻഡ് ബാക്ക്’ എന്ന വാചകം ആലേഖനം ചെയ്ത കപ്പിലാണ് മുഖ്യമന്ത്രി വെള്ളം കുടിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായി ആദ്യം പീഡന പരാതി നൽകിയ യുവതി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ച വരികളിലേതാണ് ഈ വാചകം. മുഖ്യമന്ത്രിയുടെ കപ്പിൽ ഈ വാചകങ്ങൾ ഇടംപിടിച്ചത് അതിജീവിതയോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനമാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായമുയരുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് അതിജീവിതയുടെ വാക്കുകൾ.

അതേസമയം, സത്യഗ്രഹ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനമാണ നടത്തിയത്. കേരളത്തോട് പകപോക്കുന്ന രീതിയിലാണ് കേന്ദ്രസർക്കാരിന്റെ പെരുമാറ്റമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് സത്യഗ്രഹ സമരം നടന്നത്. മന്ത്രിമാരും ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും സമരത്തിൽ പങ്കെടുത്തു.

മറ്റ് മന്ത്രിമാരും നേതാക്കളും ഉച്ചഭക്ഷണവും ലഘുഭക്ഷണവും കഴിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഭക്ഷണം ഒഴിവാക്കി നിരാഹാരമിരുന്നു. ഇടയ്ക്ക് വെള്ളം കുടിക്കുക മാത്രമാണ് ചെയ്തത്. ധനമന്ത്രി കെ എൻ ബാലഗോപാൽ ഇക്കാര്യം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു.

Summary: A tea cup used by Chief Minister Pinarayi Vijayan during the Satyagraha at the Martyrs’ Column has garnered significant attention. The Chief Minister, along with Ministers and MLAs, was protesting against the Central Government when he was seen drinking water from a cup inscribed with the words, “Love You to the Moon and Back.” These specific words were recently used in a Facebook post by the survivor who first filed a sexual assault complaint against Palakkad MLA Rahul Mamkootathil.