കോട്ടയത്ത് തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകൻ മരിച്ചു|Lawyer Dies After Licensed Gun Accidentally Discharges During Scooter Accident in Kottayam | Kerala
Last Updated:
തോക്ക് താഴെ വീഴാതിരിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം
കോട്ടയം: സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ സ്വന്തം കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകൻ മരിച്ചു. ഉഴവൂർ പയസ് മൗണ്ട് സ്വദേശി ജോബി ഓക്കാട്ടിൽ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വീടിന് സമീപത്തുള്ള റോഡിലായിരുന്നു അപകടം.
യാത്രയ്ക്കിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയും, ഈ സമയം കയ്യിലുണ്ടായിരുന്ന തോക്ക് താഴെ വീഴാതിരിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഉടന്‍ തന്നെ ജോബിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോബി ഉപയോഗിച്ചിരുന്ന തോക്കിന് ലൈസൻസ് ഉണ്ടെന്ന് കുറവിലങ്ങാട് പോലീസ് സ്ഥിരീകരിച്ചു.
രാത്രിസമയത്ത് എന്തിനാണ് അദ്ദേഹം തോക്കുമായി പുറത്തിറങ്ങിയത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധനകൾ നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Kottayam,Kottayam,Kerala
