Leading News Portal in Kerala

വീട്ടുകാരെ എതിർത്ത് പ്രണയവിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരൻ വാഹനാപകടത്തിൽ മരിച്ചു groom dies bike accident hours before wedding against wish of family in Thiruvananthapuram  | Kerala


Last Updated:

കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

അപകടത്തിൽ തകർന്ന ബൈക്ക്
അപകടത്തിൽ തകർന്ന ബൈക്ക്

പ്രണയവിവാഹത്തിന് മണിക്കൂറുകൾ മുമ്പ് നവവരൻ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് (ജനുവരി 12 ) വിവാഹം കഴിക്കാനിരിക്കെയായിരുന്നു അപകടം.തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്.

അർധരാത്രി ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം.കണിയാപുരം ഡിപ്പോയിൽ ചാർജ് ചെയ്ത ശേഷം വികാസ് ഭവനിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. അമിത വേഗത്തിയ എത്തിയ ബൈക്ക് ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രാഗേഷ് ഹെൽമെറ്റ് ധരിച്ചിട്ടില്ലായിരുന്നു.

കാട്ടായിക്കോണം സ്വദേശിനിയെ ഇന്ന് വിവാഹം കഴിക്കാനിരിക്കുകയായിരുന്നു രാഗേഷ്.പ്രണയ വിവാഹം ഇരു വീട്ടുകാരും അനുകൂലിക്കാത്തതിനാൽ അമ്പലത്തിൽ താലി കെട്ടി രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.ചന്തവിളയിൽ വീടും വാടകയ്ക്ക് എടുത്തിരുന്നു.ഇന്നലെ രാത്രി ബന്ധു വീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ഇടിയിൽ രാഗേഷിൻ്റെ തല പൊട്ടിച്ചിതറിയ അവസ്ഥയിലായിരുന്നു. ബൈക്കും പൂർണമായും തകർന്നു. ശ്രീകാര്യം പോലീസ് കേസെടുത്തു.