Leading News Portal in Kerala

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്നു രാജിവച്ചു| Artist Bose Krishnamachari Resigns as President of Kochi Biennale Foundation | Kerala


Last Updated:

കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി

ബോസ് കൃഷ്ണമാചാരി
ബോസ് കൃഷ്ണമാചാരി

കൊച്ചി: പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്ന് രാജിവച്ചു. കൊച്ചി- മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു അദ്ദേഹം. കുടുംബപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ബോസ് കൃഷ്ണമാചാരി അറിയിച്ചതായി ഫൗണ്ടേഷൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റായി മികച്ച വ്യക്തിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നു ഫൗണ്ടേഷന്‍ ചെയർപഴ്സൺ ഡോ. വി വേണു വ്യക്തമാക്കി.

2025 ഡിസംബർ 12ന് ആരംഭിച്ച് 110 ദിവസത്തിനു ശേഷം 2026 മാർച്ച് 26നാണ് ബിനാലെ സമാപിക്കുന്നത്. ബിനാലെയുടെ ആറാം പതിപ്പ് കൊച്ചിയിൽ നടക്കുന്നതിനിടെയാണ് പ്രസിഡന്റ് രാജിവച്ചിരിക്കുന്നത്. ‌

Summary: Renowned artist Bose Krishnamachari has resigned from the Kochi Biennale Foundation. He served as the President of the Kochi-Muziris Biennale and was a member of the Foundation’s trust. According to a press release issued by the Foundation, Bose Krishnamachari stated that he is stepping down due to personal and family reasons.