Leading News Portal in Kerala

ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ കെഎസ്എഫ്ഇ ജീവനക്കാരി ടിപ്പർ ലോറിയിടിച്ച് മരിച്ചു| KSFE Employee Dies After Falling Under Tipper Lorry in Palakkad | Kerala


Last Updated:

ഓഫീസിൽ നിന്ന് ഇറങ്ങി ഭർത്താവിനോടൊപ്പം ബൈക്കിൽ പിറകിലിരുന്ന് സഞ്ചരിക്കുകയായിരുന്നു

ഷെഹ്ന
ഷെഹ്ന

പാലക്കാട്: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വാഹനാപകടത്തിൽ കെഎസ്എഫ്ഇ ജീവനക്കാരി മരിച്ചു. തൃശൂർ‌ ചെമ്പുക്കാവ് കെഎസ്എഫ്ഇ ഓഫീസിലെ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റൻറ് കെ ഷെഹ്നയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം ചന്ദ്രനഗർ ജംഗ്ഷനിലാണ് അപകടം.

ഓഫീസിൽ നിന്ന് ഇറങ്ങിയ ഷെഹ്ന ഭർത്താവിനോടൊപ്പം ബൈക്കിൽ പിറകിലിരുന്ന് സഞ്ചരിക്കുകയായിരുന്നു. റോഡിലെ ചരലിൽ കയറി ബൈക്കിന്റെ നിയന്ത്രണം തെറ്റിയപ്പോൾ ഷെഹ്ന ബൈക്കിൽ നിന്നും എതിർവശത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പിന്നാലെ എത്തിയ ടിപ്പർ ലോറിയുടെ ചക്രങ്ങൾക്കിടയിലേക്കായിരുന്നു ഇവർ വീണത്. അപകടത്തിൽപ്പെട്ട ഷെഹ്ന തത്ക്ഷണം മരിച്ചു. ബൈക്ക് ഓടിച്ച ഭർ‌ത്താവ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

Summary: A KSFE (Kerala State Financial Enterprises) employee died in a road accident while traveling on a motorcycle with her husband. The deceased has been identified as K. Shehna, a Special Grade Assistant at the Thrissur Chembukkavu KSFE office. The accident took place at Chandranagar Junction on Wednesday evening.