‘ഇത്തരത്തില്‍ വീഡിയോ എടുത്ത് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നവർ ഈ നാട്ടിലുണ്ട്’ ദീപക്കിന്റെ മരണത്തിൽ അഡ്വ. പി എസ് ശ്രീധരൻപിള്ള| bjp leader PS Sreedharan Pillai Suspects Foul Play in Kozhikode Youths death After Bus Video Row | കേരള വാർത്ത
Last Updated:
‘സ്ത്രീകളോട് ബന്ധപ്പെട്ട സംഭവമായി മാറ്റികൊണ്ട് പൊടിപ്പും തൊങ്ങലും വച്ച് അതിനൊരു കഥയാക്കി ലോകമെമ്പാടും പ്രചരിപ്പിക്കുക. ഇത്തരത്തിൽ ലക്ഷങ്ങൾ സമ്പാദിക്കുന്നവർ കേരളത്തിൽ വർധിച്ചുവരികയാണ്’
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയതിൽ പ്രതികരണവുമായി ഗോവ മുൻ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള. ദീപക്കിന്റെ മരണത്തെ സംബന്ധിച്ചിടത്തോളം നടപടിക്രമങ്ങളിൽ ദുരൂഹതയുണ്ടെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ദീപക്കിന്റെ വീട്ടിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംസ്ഥാനത്തുടനീളം പുതിയ പ്രവണതയായി ഇത് മാറിയിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ഇത്തരത്തിൽ വീഡിയോ എടുത്ത് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമം നടക്കുന്നു. രണ്ടാഴ്ച മുൻപും ഇതുപോലുള്ള സംഭവമുണ്ടായി. അപകടകരമായ സ്ഥിതിവിശേഷമാണ്. സ്ത്രീകളോട് ബന്ധപ്പെട്ട സംഭവമായി മാറ്റികൊണ്ട് പൊടിപ്പും തൊങ്ങലും വച്ച് അതിനൊരു കഥയാക്കി ലോകമെമ്പാടും പ്രചരിപ്പിക്കുക. ഇത്തരത്തിൽ ലക്ഷങ്ങൾ സമ്പാദിക്കുന്നവർ കേരളത്തിൽ വർധിച്ചുവരികയാണ്. ഇതാണ് സ്ഥിതിയെങ്കിൽ രാജ്യം എങ്ങോട്ടുപോകുമെന്ന അപകടം പതിയിരിക്കുന്നുവെന്നും ശ്രീധരൻപിള്ള പറഞ്ഞു.
10.15നാണ് വിവരം അറിഞ്ഞതെന്നാണ് പോലീസ് പ്രാഥമിക വിവരരേഖയിൽ പറയുന്നത്. അസാധാരണ മരണം എന്ന നിലയ്ക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ആത്മഹത്യാ പ്രേരണാകുറ്റമാണെന്ന് കൊച്ചുകുട്ടികൾക്ക് വരെ മനസിലാകും. 10 കൊല്ലം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എട്ടരയ്ക്ക് മൃതദേഹം എടുക്കുമ്പോഴും പ്രധാന കാരണം ഈ വീഡിയോ ആണ്. എന്നാൽ പോലീസ് അസാധാരണ മരണം എന്ന വകുപ്പുമാത്രമാണ് ചേർത്തിരിക്കുന്നത്. ഇൻക്വസ്റ്റ് നടത്തിയപ്പോഴും ഈ കാര്യം മറച്ചുവച്ചിരിക്കുന്നു. ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റം ഈ നിമിഷം വരെ ചേർത്തിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു.
Kozhikode [Calicut],Kozhikode,Kerala
‘ഇത്തരത്തില്‍ വീഡിയോ എടുത്ത് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നവർ ഈ നാട്ടിലുണ്ട്’ ദീപക്കിന്റെ മരണത്തിൽ അഡ്വ. പി എസ് ശ്രീധരൻപിള്ള
