മണ്ണാർക്കാട് നിയന്ത്രണം വിട്ട ടിപ്പർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി; മൂന്ന് പേർക്ക് പരിക്ക്, വീട് തകർന്നു|Tipper Lorry Rams into House in Mannarkkad 3 Injured as house Collapses | കേരള വാർത്ത
Last Updated:
മണ്ണാർക്കാട് ഭാഗത്ത് തേനീച്ച കൃഷിക്കായി എത്തിയ തിരുവനന്തപുരം സ്വദേശികൾക്കാണ് പരിക്കേറ്റത്
പാലക്കാട്: ടിപ്പർ ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ മണ്ണാർക്കാട് – കോങ്ങാട് പാതയിൽ പള്ളിക്കുറുപ്പിൽ ആണ് അപകടം. കൊന്നക്കാട് സ്വദേശിയുടെ വീട്ടിലേക്കാണ് ലോറി പാഞ്ഞുകയറിയത്. മണ്ണാർക്കാട് ഭാഗത്ത് തേനീച്ച കൃഷിക്കായി എത്തിയ തിരുവനന്തപുരം സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവർ താമസിച്ചിരുന്ന വാടക വീട്ടിലേക്കാണ് ടിപ്പർ ഇടിച്ച് കയറിയത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമല്ലാത്ത പരിക്കേറ്റ മറ്റ് രണ്ടുപേർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽ വീടിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പുലർച്ചെയായതിനാൽ വീട്ടുമുറ്റത്തോ പരിസരത്തോ ആളുകൾ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. സംഭവത്തിൽ മണ്ണാർക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടിപ്പർ ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Palakkad,Palakkad,Kerala
മണ്ണാർക്കാട് നിയന്ത്രണം വിട്ട ടിപ്പർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി; മൂന്ന് പേർക്ക് പരിക്ക്, വീട് തകർന്നു
