Leading News Portal in Kerala

ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവർക്ക് ഹൃദയാഘാതം വന്ന് മരിച്ചു; മാവേലിക്കരയിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി|KSRTC Driver Dies of Heart Attack While Driving Bus Rams Into Shop in Mavelikara | കേരള വാർത്ത


Last Updated:

മാവേലിക്കര നടക്കാവിലായിരുന്നു അപകടം

News18
News18

മാവേലിക്കര: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനുള്ളിൽ വെച്ച് ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്ന ബസിലെ ഡ്രൈവർ പ്രദീപ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ മാവേലിക്കര നടക്കാവിലായിരുന്നു അപകടം.

യാത്രയ്ക്കിടെ പ്രദീപിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും ബോധം നഷ്ടമാവുകയുമായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. കടയുടെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ഉടൻ തന്നെ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിനുള്ളിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. മാവേലിക്കര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവർക്ക് ഹൃദയാഘാതം വന്ന് മരിച്ചു; മാവേലിക്കരയിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി