Leading News Portal in Kerala

മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം; മുഖ്യമന്ത്രി പിണറായി മോഹൻലാലിനോട്  The most beloved character in Malayalam cinema Chief Minister Pinarayi to Mohanlal | കേരള വാർത്ത


Last Updated:

രജനികാന്തിന്റെ ആക്ഷൻ സിനിമയുടെ വലിയൊരു ആരാധകനാണ് താനെന്നും ആക്ഷൻ സിനിമകൾ വളരെ ഇഷ്ടമാണെന്നും മുഖ്യമന്ത്രി

Rapid Read
News18
News18

മലയാള സിനിമയിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാഥാപാത്രം അമൃതംഗമയ എന്ന ചിത്രത്തിലെ മോഹൻലാൽ അഭിനയിച്ച ഡോക്ടറുടെ കഥാപാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടൻ മോഹൻലാലുമായി നടത്തിയ അഭിമുഖത്തിൽ സംസാരിച്ചപ്പോഴാണ് തന്റെ ഇഷ്ട കഥാപാത്രത്തെക്കുറിച്ച് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രമായിട്ടാണ് അമൃതംഗമയയിലെ മോഹൻലാലിന്റെ ഡോക്ടർ വേഷം തനിക്ക് അനുഭവപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എതെങ്കിലും സിനിമയിലെ രംഗം യഥാർത്ഥ ജീവിതത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് അത്തരത്തിലുള്ള ശ്രമങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും എന്നാൽ ചില രംഗങ്ങൾ കാണുമ്പോൾ നമ്മുടെ ജീവിതവുമായി താരതമ്യപ്പെടുത്താറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു സിനിമയിൽ അഭിനയിക്കാൻ ഒരു ക്ഷണം ലഭിച്ചാൽ ഏത് തരത്തിലുള്ള വേഷം ചെയ്യാനാണ് ആഗ്രഹം എന്ന മോഹൻലാലിന്റെ ചോദ്യത്തോട് അതിൻ്റെ കാലം കഴിഞ്ഞില്ലേഎന്നായിരുന്നു മുഖ്യമന്ത്രിയുടെ രസകരമായ മറുപടി. അങ്ങനെ ചെയ്യേണ്ടിവന്നാൽ പ്രായമായ ആരുടെ എങ്കിലും വേഷമായിരിക്കും തനിക്ക് ലഭിക്കുക എന്നും മുഖ്യമന്ത്രി തമാശയായി പറഞ്ഞു. രജനികാന്തിന്റെ ആക്ഷൻ സിനിമയുടെ വലിയൊരു ആരാധകനാണ് താനെന്നും ആക്ഷൻ സിനിമകൾ വളരെ ഇഷ്ടമാണ്ന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.