Leading News Portal in Kerala

മഹിഷിയെ നിഗ്രഹിച്ച അയ്യന്റെ ഉടവാൾ സൂക്ഷിക്കുന്ന പുത്തൻവീടിന്റെ ചരിത്രത്തെ അറിയാം


മഹിഷീ നിഗ്രഹത്തിനു ശേഷം അയ്യപ്പന്‍ താമാസിച്ചുവെന്ന് വിശ്വസിക്കുന്ന കോട്ടയത്തെ എരുമേലി പുത്തന്‍വീട് ഇന്നും അതേ പഴമയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എരുമേലിയിലെ പുത്തന്‍വീട് അയ്യപ്പഭക്തര്‍ക്ക് പുണ്യമേകുന്നു . മഹിഷീ നിഗ്രഹത്തിനെത്തിയ അയ്യപ്പന്‍ എരുമേലിയിലെ ഈ വീട്ടിലെത്തി അന്തിയുറങ്ങിയതായും പിറ്റേന്ന് വനത്തിലെത്തി മഹിഷിയെ വധിച്ചെന്നുമാണ് കഥ. വിഷ്ണുമായയില്‍ ശിവന്റെ പുത്രനായി പിറന്ന് പന്തളത്ത് വളര്‍ന്ന അയ്യപ്പന്‍ പുലിപ്പാല് തേടി വനത്തിലേക്ക് പുറപ്പെട്ടു .

പമ്പാതീരം താണ്ടി വനാതിര്‍ത്തിയിലെത്തി. അപ്പോൾ വിളക്ക് കണ്ട വീട്ടിലേക്ക് അയ്യപ്പൻ എത്തി . അവിടെ ഒരു മുത്തശ്ശിമാത്രം ആണ് ഉണ്ടായിരുന്നത് . അവിടെ അന്ന് അയ്യപ്പന്‍ അന്തിയുറങ്ങി . മഹിഷി എന്ന അസുര സ്ത്രീയുടെ അക്രമത്തേക്കുറിച്ച് മുത്തശ്ശി അയ്യപ്പനോട് പറഞ്ഞു. വനത്തിലെത്തിയ അയ്യപ്പനെ മഹിഷി ആക്രമിച്ചു . മഹിഷി എന്ന അസുര സ്ത്രീയുടെ അക്രമത്തേക്കുറിച്ച് മുത്തശ്ശി അയ്യപ്പനോട് പറഞ്ഞു. വനത്തിലെത്തിയ അയ്യപ്പനെ മഹിഷി ആക്രമിച്ചു . ഒടുവില്‍ അയ്യപ്പന്‍ മഹിഷീ നിഗ്രഹം നടത്തി .

മഹിഷി ശാപമോക്ഷം ലഭിച്ച് മനുഷ്യസ്ത്രീയായി മാറി മാളികപ്പുറത്തമ്മയായി എന്നാണു ഐതീഹ്യം. എരുമയുടെ രൂപമുള്ള മഹിഷിയെ കൊന്ന സ്ഥലം എരുമ കൊല്ലി ആകുകയും പിന്നീട് എരുമേലി എന്നായതായും സ്ഥലനാമ ചരിത്രം.അയ്യപ്പന്‍ അന്തിയുറങ്ങിയ മുത്തശ്ശിയുടെ വീട് പിന്നീട് അനന്തര അവകാശികള്‍ സംരക്ഷിച്ചു. പുത്തന്‍ വീട് എന്നാണ് ഈ വീട് അറിയപ്പെടുന്നത്. എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിനടുത്താണ് പുത്തന്‍ വീട് .

Ayyappa pilgrims visit and Darshan Puthanveedu, Pathanamthitta, News, Religion, Local-News, Sabarimala Temple, Visit, Trending, Kerala.

എരുമേലിയിൽ പേട്ടതുള്ളൽ പാതയോട് ചേർന്നാണ് സ്വാമി അയ്യപ്പന്റെ പാദസ്പർശമേറ്റ പുത്തൻവീട്..അയ്യപ്പന്‍ മഹിഷിയെ നിഗ്രഹിക്കാന്‍ ഉപയോഗിച്ചിരുന്നതെന്ന് വിശ്വസിക്കുന്ന ഉടവാള്‍ ഇപ്പോഴും ഈ വീട്ടില്‍ ഭക്തിയോടെ സൂക്ഷിച്ചിട്ടുണ്ട്. പുത്തൻവീട്ടിൽ ഇരുൾ നിറഞ്ഞ മുറികളിലൊന്നിൽ കെടാവിളക്കിന്റെ കാവലിൽ കേട് പാടുകൾ കൂടാതെ ആ ഉടവാൾ ഇന്നുമുണ്ട്. പുത്തൻവീടിന്റെ ചരിത്രവും പ്രാധാന്യവും അറിയുന്നവർ എരുമേലിയിൽ ആ വീട്ടിൽ ഇന്നും പോകാറുണ്ട്.