Leading News Portal in Kerala

പ്രമേഹമുള്ളവരുടെ ശ്രദ്ധയ്ക്ക്!! ദോശ, ഇഡ്ഡലിയ്ക്ക് പകരം ചക്ക കഴിക്കൂ


പ്രമേഹം ഒരു ജീവിത ശൈലി രോഗമായി വർധിച്ചു വരുകയാണ്. പ്രമേഹരോഗികളുടെ ആരോഗ്യത്തിന് നല്ല മാറ്റം വരുത്താന്‍ ചക്ക ഉപയോഗിക്കുന്നത് നല്ലതാണ്. ധാരാളം അന്നജമുള്ള ചക്ക പ്രമേഹക്കാര്‍ ഒഴിവാക്കണമെന്ന ചിന്ത തെറ്റാണ്.

പ്രമേഹരോഗികള്‍ക്ക് ചക്ക ഒരു നല്ല ഭക്ഷണമാണ്. പച്ചചക്കയോ അതിന്റെ വിഭവങ്ങളോ കഴിക്കുമ്പോള്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുകയില്ല. അതിനാൽ ചപ്പാത്തി, ദോശ, ഇഡ്ഡലി എന്നീ പ്രധാന ആഹാരങ്ങള്‍ക്ക് പകരമായി ചക്കപ്പുഴുക്ക് പോലെയുള്ളവ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.

READ ALSO: സവാള പച്ചയ്ക്ക് കഴിക്കുന്നവരാണോ!!

ഊര്‍ജ്ജം, ജീവകം എ, കാര്‍ബോഹൈഡ്രേറ്റ്, ജീവകം ഡി, നിയാസിന്‍, ജീവകം ബി, കാത്സ്യം, ഇരുമ്പ് , മഗ്‌നീഷ്യം, സോഡിയം, സിങ്ക്, ചെമ്പ്‍ എന്നിവയുടെ കലവറയാണ് പച്ച ചക്ക. പുഴുക്ക്, അവിയൽ തുടങ്ങി വിവിധ ഭക്ഷണ ഇനങ്ങൾ ഉണ്ടാക്കാൻ ചക്കകൊണ്ട് സാധിക്കും.