Leading News Portal in Kerala

തണുപ്പുകാലത്ത് ശരീരത്തിൽ ചൂടു നിലനിർത്താൻ ഉലുവ!!


ഇനിയുള്ളത് തണുപ്പുകാലമാണ്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ശരീരത്തിന്റെ പ്രതിരോധശേഷിയിൽ വ്യത്യാസമുണ്ടാകും. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണശീലങ്ങളിലും വ്യത്യാസം വരുത്തേണ്ടത് അത്യാവശ്യമാണ്. തണുപ്പുകാലത്ത് കഴിക്കേണ്ട ഒരു ഭക്ഷണമാണ് ഉലുവ.

ആന്റിഓക്സൈഡുകൾ, വിറ്റാമിൻ എ, സി തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്ന ഉലുവ കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുവാൻ സഹായിക്കും. കൂടാതെ, തണുത്ത കാലാവസ്ഥയിൽ ശരീരത്തിൽ ചൂടു നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് ഉലുവ.

read also: മഴക്കാലത്ത് മുറികളിൽ ദുർഗന്ധം തോന്നാറുണ്ടോ? ഒരു നുള്ള് തേയില മാത്രം മതി!!

ഉലുവയും ഉലുവയുടെ ഇലയും ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളവയാണ്. അതിനാൽ ദഹനം മെച്ചപ്പെടുത്തുവാൻ ഉലുവ സഹായകരമാണ്. ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ശേഷം ഉലുവ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ, പതിവായി ഉലുവ ഉപയോഗിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനു സഹായകരമാണ്.