Leading News Portal in Kerala

ഓട്‌സ് കഴിക്കുന്നവരാണോ നിങ്ങൾ? ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ ഓട്‌സ് നമുക്ക് പണി തരും


പലരും പതിവായി ഓട്സ് കഴിക്കുന്നവരാണ് കൂടുതൽപേരും. ഓട്‌സ് കഴിക്കുമ്പോള്‍ പ്രമേഹം കുറയുമെന്നും ശരിയായ ഡയറ്റ് പാലിക്കപ്പെടുമെന്നുമാണ് നമ്മൾ ധരിക്കുന്നത്. എന്നാല്‍ ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ ഓട്‌സ നമുക്ക് പണി തരുമെന്നു തിരിച്ചറിയണം.

read also: യുഎഇ നിവാസികളാണോ? എങ്കിൽ വിസ വേണ്ട! ഔദ്യോഗിക ക്ഷണവുമായി 5 രാജ്യങ്ങൾ

ഓട്സ് കഴിക്കുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കാൻ കാരണമാകും. അതായത് ദിവസവുംമൂന്ന് ടേബിള്‍സ്പൂണില്‍ കൂടുതല്‍ ഓട്സ് കഴിക്കാന്‍ പാടില്ല. കഞ്ഞിപോലെ ഓട്സ് കഴിക്കുന്നത് ചോറ് കഴിക്കുന്നതിന് സമാനമാണ്. കാരണം, ഓട്സിലും കാര്‍ബോഹാഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതുപോലെ ഓട്സില്‍ പാല്‍ ചേര്‍ത്ത് കഴിക്കുന്നതും മധുരം ഉപയോഗിക്കുന്നതും ശരീരത്തില്‍ കലോറി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാണ്.

നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന സംശയങ്ങൾക്ക് ഡോക്ടറുടെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുക.