ആധുനിക ശസ്ത്രക്രിയാ ചികിത്സകൾ ഇനി സാധാരണക്കാർക്കും; ട്രാവൻകൂർ മെഡിസിറ്റിയിൽ മെഗാ ക്യാമ്പ് ഒരുങ്ങുന്നു
Lifestyle

ആധുനിക ശസ്ത്രക്രിയാ ചികിത്സകൾ ഇനി സാധാരണക്കാർക്കും; ട്രാവൻകൂർ മെഡിസിറ്റിയിൽ മെഗാ ക്യാമ്പ് ഒരുങ്ങുന്നു

കൊല്ലം: ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം ട്രാവൻകൂർ മെഡിസിറ്റി മെഗാ സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 20 മുതൽ 25 വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ്. ആധുനിക വൈദ്യശാസ്ത്ര രംഗത്തെ മികച്ച ശസ്ത്രക്രിയാ സംവിധാനങ്ങൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കുന്നതിനായി ഒരുക്കുന്ന ക്യാമ്പിൽ ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപെഡിക്സ്, എൻഡോക്രൈൻ സർജറി, ഇ.എൻ.ടി, പീഡിയാട്രിക് സർജറി എന്നീ ആറ് പ്രധാന വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ശസ്ത്രക്രിയകൾക്കായി വലിയ തുക കണ്ടെത്താൻ പ്രയാസപ്പെടുന്നവർക്കും വലിയ സഹായമാകുന്നതാണ് ക്യാമ്പിലെ ഇളവുകൾ. സൗജന്യ രജിസ്‌ട്രേഷനും പരിശോധനയും കൂടാതെ ലാബ് പരിശോധനകൾക്ക് 30 ശതമാനവും റേഡിയോളജി പരിശോധനകൾക്ക് 20 ശതമാനവും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ക്യാമ്പിൽ പങ്കെടുത്ത ശേഷം ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് പാക്കേജുകളിൽ 25 ശതമാനം വരെ പ്രത്യേക ഇളവ് നൽകാനും ആശുപത്രി അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും മുൻഗണന. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 8714221333, 9446375431 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള സർജറി സേവനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ ഈ അവസരം പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം.

 

16/04/2026
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

    ABOUT

    Media20 is your premier digital destination for high-speed news and trending stories. We focus on the “now,” delivering 24/7 updates on politics, entertainment, and social trends across India and Kerala.

    Tel : +91 9809805522
    Email : mail@media20.in
    Address : Gandariamman Kovil Road, Statue, GPO, Thiruvananthapuram, Kerala 695