ആരോഗ്യകരമായ ഡയറ്റ് എടുക്കുന്ന പലരും അവരുടെ ഭക്ഷണത്തിൽ പലതരത്തിലുള്ള വിത്തുകൾ ഉൾപ്പെടുത്തുന്നത് നാം കാണാറുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം പലതാണ്. പലതരത്തിലുള്ള വിത്തുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അവയിൽ പ്രധാനിയാണ് മത്തങ്ങ വിത്തുകള്‍ ( Pumpkin Seeds). വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍ എന്നിവയുടെ മികച്ച കലവറയാണ് മത്തങ്ങ വിത്തുകള്‍. വിറ്റാമിന്‍ സി, മഗ്‌നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയേണ്‍, പൊട്ടാസ്യം എന്നിവയും ഈ കുഞ്ഞന്‍ വിത്തില്‍ നിന്നും ലഭിക്കും. മത്തങ്ങ വിത്തുകള്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.