ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ തരുന്ന ഭക്ഷണമാണ് മുട്ട. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമായാണ് മുട്ടയുടെ വെള്ളയെ പരിഗണിക്കുന്നത്. നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഭക്ഷണം കൂടിയാണിത്. പ്രോട്ടീൻ, വിറ്റാമിൻസ്, മിനറൽസ് എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, ഫോളേറ്റ്, വിറ്റാമിൻ ബി5, ബി 12, ബി2, ബി6, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ തുടങ്ങിയവയും ഫോസ്ഫെറസ്, സെലിനിയം, കാൽസ്യം, സിങ്ക്, കൊളിൻ, ഇരുമ്പ് തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്.