എല്ലാവർക്കും ഏറെ ഇഷ്ടമുള്ളൊരു ഫ്രൂട്ടാണ് ആപ്പിൾ (Apple). പക്ഷെ, ഒരു ദിവസം ഒന്നിൽ കൂടുതൽ ആപ്പിൾ കഴിച്ചാൽ ആരോഗ്യത്തിന് ഗുണമാണോ ദോഷമാണോ ഉണ്ടാകുന്നതെന്ന് നോക്കാം. പോഷകങ്ങളുടെ ഒരു കലവറയാണ് ആപ്പിൾ. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, മഗ്നീഷ്യം, വിറ്റാമിൻ സി, കെ, കാൽസ്യം, വിറ്റാമിൻ ബി-6 തുടങ്ങി എല്ലാ പോഷകങ്ങളും ആപ്പിളിലുണ്ട്.