ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായത്തിൽ രാത്രികാലങ്ങളിൽ ഒഴിവാക്കുന്നത് ദേഷ്യം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. കുറഞ്ഞ ഊർജ്ജനില നമ്മെ ശാരീരികമായും മാനസികമായും സ്വാധീനിക്കും. പ്രത്യേകിച്ച് കുട്ടികൾ, കൗമാരക്കാർ, കായികതാരങ്ങൾ, ഗർഭിണികൾ, ടൈപ്പ് 1 പ്രമേഹം ബാധിച്ചവർ, ഭക്ഷണക്രമക്കേടുകൾ അനുഭവിക്കുന്നവർ, ഉത്കണ്ഠ അല്ലെങ്കിൽ വിഷാദരോഗികൾ എന്നിവർ അത്താഴം ഒഴിവാക്കരുത്. രാത്രി ഭക്ഷണം പൂർണ്ണമായും ഒഴിവാക്കുന്നതിനുപകരം, ലഘുവായ ഭക്ഷണം നേരത്തെ കഴിക്കുന്നത് ഉത്തമമാണ്. ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പ് ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ദഹനപ്രക്രിയയെ സുഗമമാക്കുകയും, ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുകയും, ഭാരനിയന്ത്രണത്തിന് സഹായിക്കുകയും ചെയ്യും. ഉറങ്ങുന്നതിന് തൊട്ടുമുമ്പോ വളരെ വൈകിയോ ഭക്ഷണം കഴിക്കുന്നത് അസിഡിറ്റി, ദഹനക്കേട്, ആസിഡ് റിഫ്ലക്സ്, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇടയാക്കും.