ചുണ്ടിലെ കറുപ്പ് നിറം (Lip Pigmentation) മാറ്റുന്നതിനായി നാം വ്യത്യസ്ത മാർഗ്ഗങ്ങൾ പരീക്ഷിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം ചുണ്ടുകളുടെ വരൾച്ചയും പൊട്ടലും സാധാരണമാണ്. ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ചർമ്മത്തെ അപേക്ഷിച്ച് ചുണ്ടുകളിലെ ചർമ്മം വളരെ നേർത്തതാണ്. ചർമ്മ രോഗങ്ങൾ, ഗുണനിലവാരം കുറഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം, പുകവലി, സൂര്യപ്രകാശത്തിൽ അമിതമായി എക്സ്പോഷർ, പുകയില ഉപയോഗം, ഹോർമോൺ അസന്തുലിതാവസ്ഥ തുടങ്ങിയവ ചുണ്ടുകളുടെ സ്വാഭാവിക നിറം നഷ്ടപ്പെടുത്തി കറുപ്പ് നിറം ഉണ്ടാകാൻ കാരണമാകുന്നു. ഇതു കൂടാതെ മഞ്ഞപ്പിത്തം, വിളർച്ച, തൊലിപ്പുറത്തെ അലർജി, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും ചുണ്ടുകളുടെ സ്വാഭാവിക തിളക്കം കുറയ്ക്കുന്നു. അതിനാൽ, ചുണ്ടുകളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്.