ശരീരഭാരം കുറയ്ക്കുക (Weight loss) എന്നത് പലരുടെയും അഭിലാഷമാണ്. വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ ഈ ലക്ഷ്യം നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും എന്നാൽ ചിലപ്പോഴൊക്കെ നിരാശയായിരിക്കും ഫലം. നമ്മുടെ ദൈനംദിന ജീവിതത്തിലെ ചില ശീലങ്ങൾ ശരീരഭാരം കുറയുന്നതിന് തടസ്സമാകാറുണ്ട്. ഭക്ഷണക്രമം, ജീവിതശൈലി, ഉറക്ക രീതികൾ എന്നിവയെല്ലാം ശരീരഭാരം നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ പ്രഭാത ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നാം പലപ്പോഴും കേൾക്കാറുണ്ടെങ്കിലും, അത്താഴ രീതികൾ പലപ്പോഴും അവഗണിക്കപ്പെടുന്നതായി കാണാം. രാത്രിയിലെ ഭക്ഷണശീലങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് എന്ത് കഴിക്കണം, എന്ത് ഒഴിവാക്കണം, ഏറ്റവും അനുയോജ്യമായ സമയം, കഴിക്കേണ്ട അളവ് എന്നിവയെക്കുറിച്ച് അറിയിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.