Leading News Portal in Kerala

ക്ഷീണവും ശരീരത്തിൽ സൂചി കുത്തുന്നപോലുള്ള വേദനയും തോന്നാറുണ്ടോ? കാരണം ഈ വിറ്റാമിന്റെ കുറവ്


Vitamin D ,Vitamin D deficiency, Vitamin D supplements, Vitamin D deficiency symptoms, unusual signs of Vitamin D deficiency, mood swings and Vitamin D, common symptoms and causes of Vitamin D deficiency, how to increase vitamin D levels, hair loss and Vitamin D, gut issues relating to Vitamin D, chronic muscle pain, vitamin D, drug, rheumatoid arthritis, rheumatoid arthritis, RA, vitamin D, therapies, lifestyle, health,വിറ്റാമിൻ ഡി, വിറ്റാമിൻ ഡിയുടെ അപര്യാപ്തത, വിറ്റാമിൻ ഡിയുടെ കുറവ് ,സൂചി കുത്തുന്നതുപോലുള്ള വേദന, അമിതമായ ശരീരഭാരം, സമ്മർദ്ദം, മുടി കൊഴിച്ചിൽ, വിഷാദരോഗം, ശാരീരിക ക്ഷീണം, ഉറക്കമില്ലായ്മ , ഹെൽത്ത് , ഹെൽത്ത് ന്യൂസ് 

വിറ്റാമിൻ ഡിയുടെ അപര്യാപ്തത വിവിധ ലക്ഷണങ്ങളിലൂടെ പ്രകടമാകാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന സൂചി കുത്തുന്നതുപോലുള്ള വേദന, അമിതമായ ശരീരഭാരം, സമ്മർദ്ദം, മുടി കൊഴിച്ചിൽ, വിഷാദരോഗം, ശാരീരിക ക്ഷീണം, ഉറക്കമില്ലായ്മ എന്നിവ ഇവയിൽ ചിലതുമാത്രമാണ്. പേശികളുടെ ബലഹീനത മൂലം കോണിപ്പടികൾ കയറുമ്പോഴോ, തറയിൽ നിന്നോ കുറഞ്ഞ ഉയരമുള്ള കസേരയിൽ നിന്നോ എഴുന്നേൽക്കുമ്പോഴോ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും വിറ്റാമിൻ ഡിയുടെ കുറവിന്റെ സൂചനയാകാം. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ രക്തപരിശോധനയിലൂടെ വിറ്റാമിൻ ഡിയുടെ അളവ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗം സൂര്യപ്രകാശം സ്വീകരിക്കുക എന്നതാണ്. രാവിലെയും വൈകുന്നേരം 5 മണിക്ക് ശേഷവുമുള്ള സൂര്യപ്രകാശം ഏറെ ഗുണം ചെയ്യും. ഇതോടൊപ്പം, ദൈനംദിന ഭക്ഷണക്രമത്തിൽ വിറ്റാമിൻ ഡി സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടതും അത്യന്താപേക്ഷിതമാണ്.