കാന്‍സര്‍ നേരത്തെ കണ്ടെത്താന്‍ ലളിതമായ ബ്ലഡ് ടെസ്റ്റ്; നൂതന സംവിധാനവുമായി റിലയന്‍സ് കമ്പനി| Reliance Strand Life Sciences launches innovative blood test to detect cancer early
Last Updated:
റിലയന്‍സിന്റെ സബ്‌സിഡിയറിയായ സ്ട്രാന്‍ഡ് ലൈഫ് സയന്‍സസാണ് കാന്‍സര്‍ ചികില്‍സയില്‍ നിര്‍ണായകമാകുന്ന ബ്ലഡ് ടെസ്റ്റ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്
പ്രമുഖ ജനിതകശാസ്ത്ര ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് കമ്പനിയായ സ്ട്രാന്‍ഡ് ലൈഫ് സയന്‍സസ്, ഒന്നിലധികം അര്‍ബുദങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കുന്ന നവീന ബ്ലഡ് ടെസ്റ്റ് സംവിധാനം ലോഞ്ച് ചെയ്തു. കാന്‍സര്‍സ്‌പോട്ട് എന്നാണ് ഈ രക്തപരിശോധനാ സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് സ്ട്രാന്‍ഡ് ലൈഫ് സയന്‍സസ്. കാന്‍സര്‍ സ്പോട്ട് പരിശോധനയില്‍ കാന്‍സര്‍ ട്യൂമര്‍ ഡിഎന്‍എ ശകലങ്ങള്‍ തിരിച്ചറിയാന്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഏറ്റവും പുതിയ മെത്തിലേഷന്‍ പ്രൊഫൈലിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
ലളിതമായ രക്ത സാമ്പിളാണ് കാന്‍സര്‍ സ്‌പോട്ട് ഉപയോഗപ്പെടുത്തുന്നത്. രക്തത്തിലെ കാന്‍സറിന്റെ ഡിഎന്‍എ മെഥിലേഷന്‍ സിഗ്‌നേച്ചറുകള്‍ തിരിച്ചറിയാന്‍ ജെനോം സീക്വന്‍സിംഗും വിശകലന പ്രക്രിയയും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ആഗോളതലത്തില്‍ ഉപയോഗിക്കാന്‍ സാധ്യമാകുന്നതാണ് പുതിയ സംവിധാനമെന്ന് കമ്പനി അവകാശപ്പെടുന്നു. കാന്‍സര്‍ സ്‌ക്രീനിങ്ങില്‍ നിര്‍ണായക സ്വാധീനമാകാന്‍ ഇതിന് കഴിഞ്ഞേക്കും.
‘മനുഷ്യരാശിയുടെ സേവനത്തിനായി വൈദ്യശാസ്ത്രത്തിന്റെ ഭാവിയെ പുനര്‍നിര്‍വചിക്കുന്ന മുന്നേറ്റങ്ങള്‍ ഏറ്റെടുക്കുന്നതില്‍ റിലയന്‍സ് പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ ആരോഗ്യരംഗത്ത് കാന്‍സര്‍ വലിയൊരു പ്രശ്‌നമായി മാറിക്കഴിഞ്ഞു. മരണനിരക്ക് കൂടുന്നത് ഉള്‍പ്പടെയുള്ള ദുരന്തങ്ങള്‍ക്ക് അത് വഴിവെക്കുന്നു. ഇത് രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും സാമ്പത്തികവും സാമൂഹികവും മാനസികവുമായ കനത്ത ആഘാതമാണ് നല്‍കുന്നത്. അതിനാല്‍തന്നെ, കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള സ്ട്രാന്‍ഡിന്റെ നൂതനാത്മകമായ പരിശോധന ഞങ്ങളുടെ വിഷന്‍ പ്രതിഫലിപ്പിക്കുന്നു,’ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഡയറക്റ്റര്‍ ഇഷാ അംബാനി പിരമള്‍ പറഞ്ഞു.
ആരോഗ്യസേവനങ്ങളെ വിപ്ലവാത്മകമായ രീതിയില്‍ പരിവര്‍ത്തനപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമാണിത്. ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിന് ജെനോമിക്‌സിന്റെ ശക്തി പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഞങ്ങള്‍. അതിലൂടെ ഇന്ത്യയിലെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെയും ജനങ്ങളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ കോര്‍പ്പറേറ്റ് ഫിലോസഫിയായ ‘വീ കെയര്‍’ എന്നത് ഓരോ പദ്ധതിയിലും പ്രതഫലിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പുതിയ സംരംഭമായ ജെനോമിക്‌സ് ഡയഗ്നസ്റ്റിക്‌സ് ആന്‍ഡ് റീസര്‍ച്ച് സെന്ററും അത് തന്നെയാണ് ബോധ്യപ്പെടുത്തുന്നത്-ഇഷ കൂട്ടിച്ചേര്‍ത്തു.
കാന്‍സറിനെതിരെയുള്ള യുദ്ധത്തിലെ ഏറ്റവും പ്രധാന ഘടകം നേരത്തെ അത് കണ്ടെത്തുന്നതാണ്. അതിലൂടെ വിജയിക്കാന്‍ നമുക്ക് സാധിക്കും. അതിനാല്‍ തന്നെ പ്രാരംഭ കാന്‍സര്‍ തിരിച്ചറിയല്‍ പരിശോധന സംവിധാനം ലോഞ്ച് ചെയ്യാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഞങ്ങളുടെ 24 വര്‍ഷ ചരിത്രത്തില്‍ ഇത് ചരിത്രപരമായ നാഴികക്കല്ലാണ്-സ്ട്രാന്‍ഡ് ലൈഫ് സയന്‍സസ് സിഇഒയും സഹസ്ഥാപകനുമായ ഡോ. രമേഷ് ഹരിഹരന്‍ പറഞ്ഞു.
Bangalore [Bangalore],Bangalore,Karnataka
December 02, 2024 5:56 PM IST