മനസ്സിനെയും ശരീരത്തെയും മന്ദമാക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഭക്ഷണക്രമം പാടെ ഒഴിവാക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ, പ്രോസസിങ് ചെയ്ത പഞ്ചസാര, കഫൈൻ അടങ്ങിയ ചായ, കാപ്പി, മാംസം, മുട്ട, സവാള, വെളുത്തുളള എന്നിവ ഒഴിവാക്കേണ്ടവയിൽ ഉൾപ്പെടുന്നു. പകരം, സാത്വിക ഭക്ഷണക്രമം സൗമ്യമായ മസാലക്കൂട്ടുകൾ, ഹെർബ്സ്, തേൻ പോലുള്ള പ്രകൃതിദത്ത മധുരം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു. ഇത് ഇന്ദ്രിയങ്ങളെ അമിതമായി ഉത്തേജിപ്പിക്കാതെ ഭക്ഷണത്തിൻ്റെ സ്വാദും ദഹിനവും വർദ്ധിപ്പിക്കുമെന്ന് കരുതപ്പെടുന്നു.