Leading News Portal in Kerala

കോംഗോയിൽ എംപോക്സ് രോഗബാധിതർ 14000ത്തിൽ അധികം, മരണം 511; ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം | mpox virus cases increading in congo warns word health organisation


Last Updated:

കോംഗോയുടെ അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്സ് വ്യാപനമുള്ള സാഹചര്യത്തിൽ ആന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിക്കണമോ എന്നതിനേക്കുറിച്ച് ലോകാരോഗ്യ സംഘടന ചർച്ചചെയ്യുകയാണ്

ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എംപോക്സ്( മുമ്പ് മങ്കി പോക്സ്) തീവ്രമായി പടന്നു പിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടറായ ടെഡ്രോസ് അഥനോ ഗബ്രിയേസുസ് . ഈവർഷം ഇതുവരെ പതിനാലായിരത്തിലധികം പേർക്കാണ് രോഗം സ്ഥിതീകരിച്ചത്. 511 മരണവും സംഭവിച്ചു. 2023ൽ  ഉണ്ടായതിനേക്കാൾ കൂടുതലാണ് രോഗബാധിതരെന്നാണ് കോംഗോയിൽ ഈ വർഷം ജനുവരി മുതൽ ജൂൺവരെയുള്ള കണക്കുകൾ കാണിക്കുന്നത്.

കോംഗോയുടെ അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്സ് വ്യാപനമുള്ള സാഹചര്യത്തിൽ ആന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖാപിക്കണമോ എന്നതിനേക്കുറിച്ച് ലോകാരോഗ്യ സംഘടന ചർച്ചചെയ്യുകയാണ്. ലോകാരോഗ്യ സംഘടനയുട എറ്റവും ഉയർന്ന ജാഗ്രതാ നിർദ്ദേശങ്ങളിലൊന്നാണ് ആരോഗ്യ അടിയന്തരാവസ്ഥ. മുമ്പ് എച്ച് വൺ എൻ വൺ, പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള,കോവിഡ്, എംപോക്സ് എന്നിവയ്ക്കെതിരെ ആഗോള അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 2009 മുതൽ ഇതുവരെ 7 തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

എംപോക്സിനെതിരെ 2022ൽ ആയിരുന്നു അവസാനമായി പ്രഖ്യാപിച്ചത്. നേരത്തെ മങ്കി പോക്സ് എന്ന് അറിയപ്പെട്ടിരുന്ന രോഗത്തിന്റെ പേര് വംശീയപരമായ തെറ്റിധാരണകൾ സൃഷ്ടിക്കുമെന്ന വാദങ്ങൾ ഉയർന്നതോടെയാണ് ലോകാരോഗ്യ സംഘടന എംപോക്സ് എന്ന് മാറ്റിയത്.