ദിവസവും 7-8 ഗ്ലാസ് പാൽ കുടിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും വ്യത്യസ്ത ഫലങ്ങൾ ഉണ്ടാക്കുമെന്ന് ഗുരുഗ്രാമിലെ പാരസ് ഹെൽത്തിലെ ഡയറ്ററ്റിക്‌സ് വിഭാഗം ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് നീലിമ ബിഷ്ത് പറയുന്നു.കുട്ടികൾക്ക്, കാൽസ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ എന്നിവയുടെ വിലപ്പെട്ട ഉറവിടമാണ് പാൽ, അസ്ഥികളുടെ വളർച്ചയ്ക്കും വികാസത്തിനും ഇത് സഹായിക്കുന്നു. എന്നിരുന്നാലും, അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ലാക്ടോസ് അസഹിഷ്ണുത പോലുള്ള ദഹന പ്രശ്നങ്ങൾക്കും ഇടയാക്കും.