20 വയസോളം പ്രായം കുറഞ്ഞതിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളുമായി 78കാരനായ ഡോക്ടര്‍|78-year-old doctor shares his fitness secrets
Last Updated:
തന്റെ ദിന ചര്യകളിൽ വരുത്തിയ മാറ്റമാണ് തന്നെ ആരോഗ്യവനായായി ഇരിക്കാൻ സഹായിക്കുന്നതെന്ന് റോയ്സൻ പറയുന്നു
ജീവിതചര്യകളിൽ വരുത്തിയ മാറ്റത്തിലൂടെ താൻ 20 വയസ്സ് കുറച്ചുവെന്ന അവകാശ വാദവുമായി ക്ലവ്ലാൻഡ് ക്ലിനിക്കിലെ ചീഫ് വെൽനസ് ഓഫീസറായ ഡോ. മൈക്കൽ റോയ്സൻ. നിലവിൽ 78- കാരനായ ഇദ്ദേഹം തന്റെ പ്രായം 20 വർഷത്തോളം കുറച്ച് 57 വയസ്സാക്കിയെന്നാണ് അവകാശപ്പെടുന്നത്. തന്റെ ദിന ചര്യകളിൽ വരുത്തിയ മാറ്റമാണ് തന്നെ ആരോഗ്യവനായായി ഇരിക്കാൻ സഹായിക്കുന്നതെന്ന് റോയ്സൻ പറയുന്നു.
ഹൃദയത്തിന്റെ ആരോഗ്യം ഏറ്റവും പ്രധാനമാണെന്ന് റോയ്സൻ പറയുന്നു. ട്രെഡ്മിൽ അല്ലെങ്കിൽ എക്സർസൈസ് ബൈക്കിൽ ആഴ്ചയിൽ 48 മിനിറ്റോളം വ്യായാമം ചെയ്യണം.ബുധനാഴ്ച വൈകുന്നേരവും, ശനി, ഞായർ ദിവസങ്ങളിലുമാണ് റോയ്സൻ ട്രെഡ്മിൽ വ്യായാമം നടത്താറുള്ളത്.
ട്രെഡ്മില്ലിന് പുറമെ ദിവസേനയുള്ള നടത്തമാണ് ആരോഗ്യ പരിപാലനത്തിനുള്ള മറ്റൊരു വഴി. സ്വന്തം ഓഫീസിൽ ഒരു ട്രെഡ്മിൽ സ്ഥാപിക്കുന്നതും ഓഫീസിൽ നിന്നും അകലെ വാഹനം പാർക്ക് ചെയ്ത ശേഷം ആ ദൂരം ദിവസവും നടക്കുന്നതും നല്ലതാണെന്ന് റോയ്സൻ പറയുന്നു. എത്ര തിരക്കുള്ള ദിവസങ്ങളിലും ഈ ശീലം തുടരുന്നത് ദിവസം മുഴുവൻ നിങ്ങളെ ഊർജസ്വലനായി നിലനിർത്തും. ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് നേരം നടക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും ടൈപ്പ് 2 പ്രമേഹത്തിൻ്റെയും അപകടസാധ്യത കുറയ്ക്കുകയും മാനസിക ആരോഗ്യം മെച്ചപ്പെടുത്തുകയും ദീർഘായുസ്സിന് കാരണമാവുകയും ചെയ്യുമെന്ന് 2022 ൽ ജിറോസയൻസ് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്.
റോയ്സന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ മറ്റൊരു പ്രധാന വ്യായാമം ഭാരോദ്വഹനമാണ്. ആഴ്ചയിൽ 30 മുതൽ 60 മിനിറ്റ് വരെയുള്ള പ്രതിരോധ ശേഷി വർധിപ്പിക്കുന്ന വ്യായാമങ്ങൾ ചെയ്യുന്നത് മരണ സാധ്യത 17% കുറയ്ക്കുമെന്നും ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത 18% കുറയ്ക്കുമെന്നും ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിൻ 2022-ൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ഒപ്പം ഇത്തരത്തിലുള്ള വ്യായാമ രീതികൾ ക്യാൻസർ വരാനുള്ള സാധ്യത 9 ശതമാനത്തോളം കുറയ്ക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
New Delhi,New Delhi,Delhi
July 27, 2024 1:46 PM IST