Leading News Portal in Kerala

ഇന്ത്യയിലെ പകുതിയോളം ഡോക്ടര്‍മാരും രോഗികള്‍ക്ക് നല്‍കുന്നത് അപൂര്‍ണമായ മരുന്നു കുറിപ്പടികളെന്ന് റിപ്പോര്‍ട്ട് | Nearly half of Indian doctors reportedly give incomplete prescriptions to patients | Health


Last Updated:

ഒരു വര്‍ഷം നീണ്ട സര്‍ക്കാര്‍ പഠനത്തിന്റെ ഭാഗമായാണ് ഗവേഷണം നടത്തിയത്

ഡോക്ടര്‍മാര്‍ മരുന്നുകളും രോഗവിവരങ്ങളും കുറിച്ച് നമുക്ക് നല്‍കുന്ന കുറിപ്പടികള്‍ അപൂര്‍ണമാണെന്ന് നിങ്ങള്‍ക്ക് എത്രപേര്‍ക്ക് അറിയാം. വിശ്വസിക്കാന്‍ പ്രയാസമുണ്ടല്ലേ? ഇന്ത്യയിലെ 45 ശതമാനത്തോളം ഡോക്ടര്‍മാര്‍ എഴുതുന്ന കുറിപ്പടികളും അപൂര്‍ണമാണെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍(ഐസിഎംആര്‍) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചില്‍(ഐജെഎംആര്‍) അടുത്തിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു വര്‍ഷം നീണ്ട സര്‍ക്കാര്‍ പഠനത്തിന്റെ ഭാഗമായാണ് ഗവേഷണം നടത്തിയത്. അപൂര്‍ണമായ മരുന്നുകുറിപ്പടി മുതല്‍ ഒന്നിലധികം രോഗനിര്‍ണയ സംവിധാനങ്ങള്‍ വരെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Health/

ഇന്ത്യയിലെ പകുതിയോളം ഡോക്ടര്‍മാരും രോഗികള്‍ക്ക് നല്‍കുന്നത് അപൂര്‍ണമായ മരുന്നു കുറിപ്പടികളെന്ന് റിപ്പോര്‍ട്ട്