ഗർഭനിരോധന ഉറകൾ ഉപയോഗിക്കാൻ യുവാക്കൾക്ക് മടിയെന്ന് റിപ്പോർട്ട്; വില്ലൻ സോഷ്യൽ മീഡിയയോ?| youths and teengers shun condoms due to social media disinformation report | Life
Last Updated:
ആശങ്ക അടിസ്ഥാനമില്ലാത്തതെന്ന് നമുക്കറിയാമെങ്കിലും, ആ കെട്ടുകഥകൾ ഇപ്പോഴും യുവാക്കൾ വിശ്വസിക്കുന്നു
ഗർഭനിരോധന ഉറകൾ ഉൾപ്പെടെയുള്ള ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാൻ യുവാക്കളും കൗമാരക്കാരും മടികാണിക്കുന്നുവെന്ന് ലൈംഗികാരോഗ്യവിദഗ്ധൻ. സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന തെറ്റായ വിവരങ്ങൾ കാരണമാണിതെന്നാണ് കണ്ടെത്തൽ. അയർലൻഡിലെ റോട്ടുൻഡ ആശുപത്രിയിലെ പ്രസവചികിത്സ, ഗൈനക്കോളജി വിഭാഗം രജിസ്ട്രാറായ ഡോ. റോണൻ ഡാലിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളെ ലൈംഗിക ആരോഗ്യത്തെക്കുറിച്ച് ബോധവൽക്കരിക്കുന്ന ‘ഡിബങ്കിംഗ് മിത്ത്സ് പ്രോഗ്രാമിൽ’ പ്രവർത്തിക്കുകയാണ് ഡാലി.
കോണ്ടം ഉപയോഗം സമീപ വർഷങ്ങളിൽ കുറഞ്ഞുവെന്ന് പാറ്റ് കെന്നി ഷോയിൽ ഡോ. ഡാലി പറഞ്ഞു. 2018 ൽ, സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ ആരോഗ്യപരമായ പെരുമാറ്റങ്ങൾ കാണിക്കുന്ന ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് 22 ശതമാനം യുവാക്കളും പറയുന്നു. എന്നാൽ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 2022ലെ റിപ്പോർട്ടിൽ കോണ്ടം ഉപയോഗിക്കാത്ത യുവാക്കളുടെ എണ്ണം 34 ശതമാനമായി വർധിച്ചു.
ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് തങ്ങളുടെ പ്രത്യുൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്ന് പല യുവാക്കളും ആശങ്കപ്പെടുന്നുണ്ടെന്ന് ഡോ. ഡാലി പറയുന്നു. ഗർഭനിരോധന മാർഗ്ഗങ്ങൾ പ്രത്യുൽപാദനക്ഷമതയെ വലിയ തോതിൽ സ്വാധീനിക്കുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് പലരും ‘അതേ’ എന്നാണ് ഒരു പരിപാടിയിൽ മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 60 ശതമാനംപേരും ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ അവരുടെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ആശങ്ക അടിസ്ഥാനമില്ലാത്തതെന്ന് നമുക്കറിയാമെങ്കിലും, ആ കെട്ടുകഥകൾ ഇപ്പോഴും യുവാക്കൾ വിശ്വസിക്കുന്നു. “ഗർഭനിരോധന മാർഗ്ഗങ്ങൾ സുരക്ഷിതമാണ്, ഭാവിയിലെ പ്രത്യുത്പാദന ക്ഷമതയെ അത് ഒരുതരത്തിലും ബാധിക്കുന്നില്ല” ഡോ. ഡാലി പറഞ്ഞു, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നോ എഐ ഉറവിട ഉള്ളടക്കത്തിൽ നിന്നോ വളരെയധികം കൗമാരക്കാർക്ക് വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ശരിയായ ലൈംഗിക ആരോഗ്യ വിദ്യാഭ്യാസം നൽകുന്നില്ല, പലതും ലൈക്കുകളും വ്യൂസും സൃഷ്ടിക്കുന്നതിനായി മാത്രമുള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർത്തവ ചക്രം അടിസ്ഥാനമാക്കിയുള്ള ബന്ധപ്പെടൽ ഗർഭനിരോധനം സാധ്യമാക്കുമെന്നാണ് പലരും വിശ്വസിക്കുന്നു. എന്നാൽ ഡോ. ഡാലി ഇതിനെ പിന്തുണക്കുന്നില്ല. “പ്രത്യേകിച്ച് യുവാക്കളിൽ… അവർക്ക് ക്രമരഹിതമായ ആർത്തവ ചക്രങ്ങൾ ഉണ്ടാകാം, അവർക്ക് വേരിയബിൾ ഫെർട്ടിലിറ്റി വിൻഡോകൾ ഉണ്ടാകാം, അത് വളരെ കുറഞ്ഞ വിശ്വസനീയവും ഗർഭനിരോധന മാർഗമെന്ന നിലയിൽ ഫലപ്രദവുമല്ല,” അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള വിശ്വാസം ലൈംഗിക ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
New Delhi,New Delhi,Delhi
August 22, 2025 1:56 PM IST