Leading News Portal in Kerala

മുഖത്തിന്റെ ഈ ഭാഗത്തെ മുഖക്കുരു പൊട്ടിച്ചു; ചെവിപൊട്ടി, മുഖം വീര്‍ത്ത്, കാഴ്ച മങ്ങിയ യുവതി ചികിത്സ തേടി | Woman pops pimple in triangle of death ends up with brain infection | Life


Last Updated:

ഈ ഭാ​ഗത്തെ മുഖക്കുരുവിലൂടെ അണുബാധയുണ്ടായാല്‍ അവ തലച്ചോറിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലാണ്

News18News18
News18

മുഖക്കുരു പലരുടെയും ചര്‍മ്മ സംരക്ഷണത്തില്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. എന്നാല്‍ മുഖത്ത് പ്രത്യക്ഷപ്പെടുന്ന ചെറിയ കുരുക്കള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാകും.  മൂക്കിന് താഴെയും താടിയിലും കവിളിലുമൊക്കെ പ്രത്യക്ഷപ്പെടുന്ന കുരുക്കള്‍ എല്ലാവരും പൊട്ടിക്കുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ മുഖത്തിന്റെ ഈ ഭാഗത്തുള്ള കുരുക്കങ്ങള്‍ അല്പമൊന്ന് ശ്രദ്ധിക്കണം.

മൂക്കിന്റെ സൈഡില്‍ പ്രത്യക്ഷപ്പെട്ട മുഖക്കുരു പൊട്ടിക്കാന്‍ ശ്രമിച്ച യുവതി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അടിയന്തിര ചികിത്സ തേടി. അലീഷ മൊണാക്കോ എന്ന 32-കാരിയാണ് തന്റെ ദുരനുഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കിട്ടിരിക്കുന്നത്. ആളുകള്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് അവരുടെ പോസ്റ്റ്.

ഭര്‍ത്താവ് നിർബന്ധിച്ചാണ് അലീഷ മൂക്കിന്റെ സൈഡിലുണ്ടായ മുഖക്കുരു പൊട്ടിച്ചത്. ഇത് അവരെ പ്രതീക്ഷിക്കാത്ത അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു. ‘മരണത്തിന്റെ ത്രികോണം’ (ട്രയാംഗിള്‍ ഓഫ് ഡെത്ത്) എന്നറിയപ്പെടുന്ന മുഖത്തിന്റെ ഈ ഭാഗത്ത് ഉണ്ടാകുന്ന മുഖക്കുരു ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ സംഭവം. മുഖത്തിന്റെ മധ്യഭാഗത്ത് മൂക്കിന്റെ പാലം മുതല്‍ വായയുടെ രണ്ടറ്റം വരെയുള്ള ത്രികോണ ഭാഗമാണ് ‘ട്രയാംഗിള്‍ ഓഫ് ഡെത്ത്’ അഥവാ മരണത്തിന്റെ ത്രികേണം.

അലീഷയ്ക്ക് സാധാരണയായി സിസ്റ്റിക് മുഖക്കുരു വരാറുണ്ടായിരുന്നു. ഇത്തവണ മൂക്കിന്റെ ഒരു മൂലയിലാണ് ഒരു കുരു പ്രത്യക്ഷപ്പെട്ടത്. അത് വളരെ വേദനിപ്പിക്കുന്നതായിരുന്നു. അവരുടെ ഭര്‍ത്താവ്  അത് പൊട്ടിക്കാമെന്ന് പറഞ്ഞു. എന്നാല്‍ അലീഷയ്ക്ക് അങ്ങനെ ചെയ്യുന്നതിനോട് താല്‍പ്പര്യമുണ്ടായിരുന്നില്ല. അവള്‍ പലപ്പോഴും അത് ചെയ്യാറുണ്ടെങ്കിലും ഭര്‍ത്താവ് അങ്ങനെ ചെയ്യരുതെന്ന് പറയുമായിരുന്നു. എന്നാല്‍, ഇത്തവണ ഭര്‍ത്താവ് കുരു പൊട്ടിക്കാമെന്ന് പറഞ്ഞ് മുന്നോട്ടുവന്നു.

അങ്ങനെ അവള്‍ കുരു പൊട്ടിക്കാനായി ശക്തമായി ആ ഭാഗത്ത് അമര്‍ത്തി. ആ സമയത്തുതന്നെ അവളുടെ ചെവിയില്‍ നിന്ന് എന്തോ പൊട്ടിയതായി ശബ്ദം കേട്ടു. തന്റെ വലതുചെവി പൊട്ടിയിരുന്നുവെന്ന് അവള്‍ പീപ്പിള്‍ മാഗസിനോട് പറഞ്ഞു. ഇങ്ങനെ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതിനാല്‍ എന്തോ കുഴപ്പമുണ്ടായെന്ന് തോന്നിയെന്നും വേഗം മുഖം ക്ലീന്‍ ചെയ്ത് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ഗൂഗിളില്‍ തിരഞ്ഞെന്നും അലീഷ വിശദീകരിച്ചു.

ഗൂഗിളില്‍ നിന്നാണ് മരണത്തിന്റെ ത്രികോണമെന്ന ഭാഗത്തെ കുറിച്ച് അറിഞ്ഞത്. ആരോഗ്യത്തെ കുറിച്ച് സാധാരണ ഗൂഗിളില്‍ നോക്കരുതെന്ന് പറയുമെങ്കിലും അലീഷയുടെ കേസില്‍ ഗൂഗിളിന്റെ കണ്ടെത്തല്‍ ഇത്തവണ ശരിയായിരുന്നു.

മുഖക്കുരു ക്ലീന്‍ ചെയ്ത് അലീഷ ഉറങ്ങാന്‍ കിടന്നെങ്കിലും നാല് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കടുത്ത വേദന കാരണം അവള്‍ എഴുന്നേറ്റു. നോക്കുമ്പോള്‍ മുഖം വീര്‍ത്തിരുന്നു. മുഖത്തിന്റെ ഒരു വശം ഉയര്‍ത്താന്‍ കഴിയുന്നുണ്ടായില്ല. പൊട്ടിയ ചെവിയില്‍ എന്തോ ദ്രാവകം നിറഞ്ഞിരിക്കുന്നതായി തോന്നി. കാഴ്ച മങ്ങിയതായും അനുഭവപ്പെട്ടു. വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും മുഖം കൂടുതല്‍ വീര്‍ത്തുതുടങ്ങി. അങ്ങനെ വളരെ വേഗത്തില്‍ ആശുപത്രിയിലേക്ക് എത്തി.

മുഖത്തിന്റെ ഈ ഭാഗത്തെ മുഖക്കുരു അമര്‍ത്തി പൊട്ടിക്കുന്നത് ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അവര്‍ക്ക് ചില ആന്റിബയോട്ടിക് മരുന്നുകളും കുറിച്ചുനല്‍കി. 12 മണിക്കൂറിനുള്ളില്‍ മുഖത്തെ വീക്കം കുറഞ്ഞു.

മുഖക്കുരു പൊട്ടിക്കുന്നത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍

മുഖത്തെ അസ്വസ്ഥത സൃഷ്ടിക്കുന്ന കുരുക്കള്‍ പലപ്പോഴും പൊട്ടിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ട്രയാംഗിള്‍ ഓഫ് ഡെത്ത് എന്നു പറയുന്ന ഭാഗത്ത് കാണുന്ന കുരുക്കള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്ന് ക്ലീവ്‌ലാന്‍ഡ് ക്ലിനിക്ക് പറയുന്നു. മുഖത്തിന്റെ മധ്യഭാഗത്തുനിന്നും തലച്ചോറിലേക്ക് ഒരു നേര്‍രേഖയുള്ളതാണ്. അതുകൊണ്ട് ഈ ഭാഗത്തെ കുരുക്കള്‍ പൊട്ടിക്കുമ്പോള്‍ തലച്ചോറിന് അണുബാധ വരെ സംഭവിച്ചേക്കാം. കണ്‍തടങ്ങള്‍ക്ക് പിന്നില്‍ വലിയ സിരകളുടെ ഒരു കൂട്ടമുണ്ട്. ഇതിനെ ‘കാവെര്‍ണസ് സൈനസ്’ എന്നാണ് വിളിക്കുന്നത്. അതിലൂടെയാണ് തലച്ചേറില്‍ നിന്ന് രക്തം ഒഴുകുന്നത്. അതുകൊണ്ട് മൂക്കിന്റെ സൈഡിലോ അല്ലെങ്കില്‍ ആ ഭാഗത്തായോ മുഖക്കുരുവിലൂടെ അണുബാധയുണ്ടായാല്‍ അവ തലച്ചോറിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് മുഖത്തെ ആ ഭാഗങ്ങളില്‍ കുരു പൊട്ടിക്കരുതെന്ന് പറയുന്നത്.