Leading News Portal in Kerala

Mizoram Assembly Elections 2023 : മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ്: എട്ടര ലക്ഷത്തോളം വോട്ടര്‍മാര്‍ ചൊവ്വാഴ്ച പോളിംഗ് ബൂത്തിലേക്ക്


മിസോറാമിലെ 40 അസംബ്ലി സീറ്റുകളിലേക്ക് ചൊവ്വാഴ്ച (നവംബർ 7) ന് വോട്ടെടുപ്പ് നടക്കും. 174 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്), സോറം പീപ്പിൾസ് മൂവ്മെന്റ് (ZPM), കോൺഗ്രസ് പാർട്ടി എന്നിവർ അരയും തലയും മുറുക്കി മൽസര രം​ഗത്തുണ്ട്.

മുഖ്യമന്ത്രി സോറംതംഗയുടെ എം.എൻ.എഫ്, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ (എൻ.ഇ.ഡി.എ.) ഭാഗവും കേന്ദ്രത്തിൽ എൻ.ഡി.എ.യുടെ സഖ്യകക്ഷിയുമാണ്.

‘കോൺ​ഗ്രസ് ഭരണത്തിൽ ഛത്തീസ്ഗഡിൽ മതപരിവർത്തനം വർധിക്കുന്നു’: ആ‍ഞ്ഞടിച്ച് അമിത് ഷാ

 സംസ്ഥാനത്തെ 8,52,088 വോട്ടർമാർ ചൊവ്വാഴ്ച 1276 പോളിംഗ് സ്റ്റേഷനുകളിലായി തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുമെന്ന് മിസോറാമിലെ ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബർ മൂന്നിനാകും വോട്ടെണ്ണൽ നടക്കുക. സംസ്ഥാനത്തെ 30 പോളിങ് സ്റ്റേഷനുകളെ ക്രിട്ടിക്കൽ പോളിംഗ് സ്റ്റേഷനുകളായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.

2018 ലെ തിരഞ്ഞെടുപ്പിൽ, 40 അംഗ മിസോറാം നിയമസഭയിൽ, മിസോ നാഷണൽ ഫ്രണ്ട് 37.8 ശതമാവം വോട്ട് വിഹിതത്തോടെ 26 സീറ്റുകൾ നേടിയാണ് വിജയിച്ചത്. അന്ന് കോൺഗ്രസ് അഞ്ച് സീറ്റും ബിജെപി ഒരു സീറ്റും നേടിയിരുന്നു.

ഇത്തവണത്തെ മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 21 സ്ഥാനാർത്ഥികളാണ് ഉള്ളത്. അടുത്തിടെ ബിജെപിയിൽ ചേർന്ന രണ്ട് മുൻ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) നേതാക്കളായ ലാൽറിൻലിയാന സൈലോയും ദുർജ്യ ധൻ ചക്മയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.