Leading News Portal in Kerala

പത്ത് ബില്ലുകള്‍ സര്‍ക്കാരിന് തിരിച്ചയച്ച് ഗവര്‍ണര്‍


ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി സ്റ്റാലിനും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നു. തീരുമാനമെടുക്കാതെ വച്ചിരുന്ന പത്ത് ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവി സര്‍ക്കാരിന് തിരിച്ചയച്ചു. ഇതിന് പിന്നാലെ സര്‍ക്കാര്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു. ശനിയാഴ്ച നിയമസഭ ചേര്‍ന്ന് ബില്ലുകള്‍ വീണ്ടും പാസാക്കി ഗവര്‍ണര്‍ക്ക് അയക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

2020 മുതല്‍ നിയമസഭ പാസാക്കിയ 13 ബില്ലുകളിലാണ് ഗവര്‍ണറുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ഈ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാതിരുന്നതോടെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഗവര്‍ണര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് പത്ത് ബില്ലുകള്‍ തിരിച്ചയച്ചുകൊണ്ടുള്ള ഗവര്‍ണറുടെ നടപടി.