വീട്ടിൽ തനിച്ചായിരുന്ന ബന്ധുവിനെ പീഡിപ്പിച്ചു: പൊലീസുകാരൻ അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിൽ ബന്ധുവിനെ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ. പിലിഭിത്തിൽ 26കാരിക്ക് നേരെയാണ് അതിക്രമം നടന്നത്.
തിങ്കളാഴ്ച വീട്ടിൽ തനിച്ചായിരുന്നപ്പോൾ ബന്ധുവായ പൊലീസ് കോൺസ്റ്റബിൾ ആനന്ദ് കുമാർ വീട്ടിലെത്തി പീഡിപ്പിച്ചുവെന്ന് യുവതി പരാതിയിൽ പറയുന്നു. യുവതി ബഹളം വച്ചപ്പോൾ പ്രതി മുറി അകത്തു നിന്ന് പൂട്ടി. ബഹളം കേട്ടെത്തിയ ഒരാൾ മുറി പുറത്ത് നിന്ന് പൂട്ടി അയൽവാസികളെ വിളിച്ചുവരുത്തുകയായിരുന്നു.
തുടർന്ന്, പൊലീസ് വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആനന്ദിനെതിരെ പീഡനക്കേസ് രജിസ്റ്റർ ചെയ്തു.