Leading News Portal in Kerala

5 മണിക്കൂർ പരോളിൽ പൊലീസ് കാവലിൽ ഗുണ്ടാ നേതാവിൻ്റെ വിവാഹം|Gangster marries at five hour parole with high police security


Last Updated:

തിഹാർ ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാവിന് വിവാഹത്തിനായി കോടതി 5 മണിക്കൂർ പരോൾ അനുവദിച്ചിരുന്നു

News18News18
News18

5 മണിക്കൂർ പരോളിൽ പൊലീസ് കാവലിൽ വിവാഹം കഴിച്ച് ഗുണ്ടാ നേതാവ്. തിഹാർ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് അമിത് ഏലിയാസ് ദബാങ് ആണ് വിവാഹിതനായത്. തില്ലു താജ്പുരിയ ഗുണ്ടാ സംഘത്തിന്റെ നേതാവാണ് അമിത് ദബാങ്. രാജസ്ഥാൻ സ്വദേശിനിയെയാണ് ഇയാൾ വിവാഹം കഴിച്ചത്. നരേല പ്രദേശത്തെ താജ്പൂർ ഗ്രാമത്തിൽ വച്ചായിരുന്നു കല്യാണം. വിവാഹത്തിന് ഹരിയാനയിൽ നിന്നും ഡൽഹിയിൽ നിന്നും നിരവധി ഗുണ്ടാ സംഘങ്ങൾ എത്താൻ സാധ്യതയുണ്ടെന്ന മനസ്സിലാക്കിയ പോലീസ് ഉദ്യോഗസ്ഥർ കനത്ത കാവൽ നൽകിയാണ് അമിതിനെ വിവാഹ പന്തലിൽ എത്തിച്ചത്.

അമിത് അംഗമായ തില്ലു താജ്പുരിയ ഗുണ്ടാ സംഘത്തിന്റെ ശക്തികേന്ദ്രമായാണ് ഈ ഗ്രാമം കണക്കാക്കപ്പെടുന്നത്. വിവാഹശേഷം അമിത് ദബാങ് ജയിലിലേക്ക് തന്നെ മടങ്ങി. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ (എംസിഒസിഎ) കുറ്റങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അമിത്. 2023ൽ തില്ലു സംഘത്തിന്റെ നേതാവ് സുനിൽ ബല്യാൻ തിഹാർ ജയിലിൽ വച്ച് മർദനമേറ്റു മരിച്ചതിനു പിന്നാലെയാണ് അമിത് ദബാങ് സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തത്.