Leading News Portal in Kerala

സിനിമ പഠിയ്ക്കണോ? പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് നിങ്ങളെ വിളിയ്ക്കുന്നു|apply online for various courses at the Film and Television Institute of Pune before july 11


ജൂലൈ 11 വരെയാണ് ഓൺലൈൻ ആയി അപേക്ഷിക്കാനവസരം. പ്രവേശന പരീക്ഷ, ജൂലൈ 27 ന് തിരുവനന്തപുരമടക്കം 26 പരീക്ഷാ കേന്ദ്രങ്ങൾ വെച്ച് നടക്കും.

വിവിധ പ്രോഗ്രാമുകൾ

I.ഫിലിം വിംഗ്

1.മാസ്റ്റർ ഓഫ് ഫൈൻ ആർട്‌സ് (എം.എഫ്.എ.) ഇൻ സിനിമ (മൂന്ന് വർഷം):-

ഡയറക്ഷൻ ആൻഡ് സ്ക്രീൻ പ്ലേ റൈറ്റിങ്/സിനിമാറ്റോഗ്രഫി / എഡിറ്റിങ്/സൗണ്ട് റെക്കോഡിങ് ആൻഡ് സൗണ്ട് ഡിസൈൻ /ആർട്ട് ഡയറക്ഷൻ ആൻഡ് പ്രൊഡക്ഷൻ ഡിസൈൻ എന്നീ സ്പെഷ്യലൈസേഷനുകളുണ്ട്.

2.മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സുകൾ (രണ്ട് വർഷം – എം.എഫ്.എ. ഇൻ സിനിമ):-

സ്ക്രീൻ ആക്ടിങ് /സ്ക്രീൻ റൈറ്റിങ് (ഫിലിം, ടി.വി. & വെബ് സിരീസ്) എന്നീ സ്പെഷ്യലൈസേഷനുകളുണ്ട്.

3.പി.ജി. ടെലിവിഷൻ സർട്ടിഫിക്കറ്റ് കോഴ്സുകൾ (ഒരു വർഷം – എ.ഐ.സി.ടി.ഇ. അംഗീകൃതം):-

ഡയറക്ഷൻ /ഇലക്ട്രോണിക് സിനിമാറ്റോഗ്രഫി /വീഡിയോ എഡിറ്റിങ്/സൗണ്ട് റെക്കോഡിങ് ആൻഡ് ടെലിവിഷൻ എൻജിനിയറിങ് എന്നീ സ്പെഷ്യലൈസേഷനുകളുണ്ട്.

അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും

https://applyadmission.net/ftii2025/ https://ftii.ac.in

ഫോൺ

02025580023

ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)