Leading News Portal in Kerala

പബ്ജിയില്‍ കണ്ടുമുട്ടിയയാൾ 1000 കിലോമീറ്റർ അകലെ നിന്നും യുവതിയെ തേടി വന്നു; ഭര്‍ത്താവിനെ 55 കഷണമാക്കി ഡ്രമ്മിലടയ്ക്കുമെന്ന് ഭീഷണി|PUBG Addict Woman Leaves Husband and Kid For Lover She Met Online threatens husband cut into 55 pieces and put in drum


Last Updated:

ഭര്‍ത്താവ് ഉപദ്രവിച്ചതായി അറിയിച്ചതോടെയാണ് കാമുകൻ യുവതിയെ തേടിയെത്തിയതെന്ന് പോലീസ് പറയുന്നു

News18News18
News18

പബ്ജി കളിക്കുന്നതിനിടെ പരിചയത്തിലായ വിവാഹിതയായ യുവതിയെ തേടി 1000 കിലോമീറ്റർ അകലെ നിന്ന് കാമുകനെത്തി. ഉത്തര്‍പ്രദേശിലെ മഹോബയിലാണ് സംഭവം. യുവതി വിവാഹിതയും ആ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ടെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു.

മഹോബ സ്വദേശിയായ ആരാധനയെ കാണാൻ പഞ്ചാബിലെ ലുധിയാന സ്വദേശിയായ ശിവമാണ് എത്തിയത്. യുവതിയെ കാണാന്‍ മഹോബയിലെ യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ യുവാവ് എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ ഭര്‍ത്താവും കുടുംബവും ഞെട്ടിപ്പോയി.

കാമുകനോടൊപ്പം താമസിക്കാന്‍ ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിക്കുകയാണെന്ന് യുവതി പറഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. ഭര്‍ത്താവിനെ കൊല്ലുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. തനിക്കും കാമുകനുമിടയില്‍ ഭര്‍ത്താവ് വന്നാൽ മീററ്റ് കൊലപതകത്തിലെന്ന പോലെ 55 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഡ്രമ്മിലടയ്ക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രണയത്തിന് തുടക്കമിട്ടത് പബ്ജി

2022ലായിരുന്നു ഉത്തര്‍പ്രദേശിലെ ബന്ദ സ്വദേശിയായ ആരാധനയും മഹോബ സ്വദേശിയായ ഷീലുവും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് ഒന്നര വയസ്സുള്ള ഒരു മകനുണ്ട്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആരാധന പബ്ജി ഗെയിമിന് അടിമയായി. ഓണ്‍ലൈനായി ഗെയിം കളിക്കുന്നതിനിടെയാണ് ലുധിയാന സ്വദേശിയായ ശിവം എന്നയാളെ ആരാധന പരിചയപ്പെട്ടത്. ഈ സൗഹൃദം വൈകാതെ പ്രണയത്തിലേക്ക് വഴിമാറി.

ഏകദേശം 14 മാസം മുമ്പാണ് ആരാധനയുമായി പരിചയത്തിലായതെന്ന് ശിവം പറഞ്ഞു. അടുത്തിടെ ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചതായി ആരാധന ശിവനോട് പറഞ്ഞു. ഇക്കാര്യം അറിഞ്ഞ ഉടനെ ശിവം ആരാധനയെ കാണാനായി മഹോബയിലെത്തുകയായിരുന്നു. തുടര്‍ന്ന് ഷീലുവും ശിവവും തമ്മില്‍ വഴക്കുണ്ടായി. ഷീലു പോലീസിനെ വിവരം അറിയിക്കുകയും അയാളെ കസ്റ്റഡിയില്‍ എടുക്കുകയുംചെയ്തു. പിന്നാലെ ശിവനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി. ഇതിനിടെ ആരാധന അവരെ പിന്തുടരുകയും താന്‍ കാമുകനോടൊപ്പം പോകാന്‍ ആഗ്രഹിക്കുന്നതായി മജിസ്ട്രേറ്റിനെ അറിയിക്കുകയും ചെയ്തു. ഭര്‍ത്താവ് മദ്യത്തിന് അടിമയാണെന്ന് ആരോപിച്ച ആരാധന അയാള്‍ക്കെതിരേ ഗാര്‍ഹിക പീഡനത്തിന് കേസുകൊടുക്കുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ ആള്‍ക്കൂട്ടത്തിനു മുന്നില്‍വെച്ച് ഷീലുവും ആരാധനയും ശിവവും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. താന്‍ കാമുകനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും ആരാധന പറഞ്ഞു.

ക്രമസമാധാനത്തിന് ഭംഗം വരുത്തിയതിന് ശിവത്തിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിക്കുന്നതിനിടെ പരിചയത്തിലായ പാകിസ്ഥാന്‍ സ്വദേശിനി സീമ ഹൈദറും ഉത്തര്‍പ്രദേശ് സ്വദേശി സച്ചിന്‍ മീണയും ഒളിച്ചോടിയതും ഒടുവില്‍ വിവാഹിതരായതുമായ വാര്‍ത്ത വലിയ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. തന്റെ നാലു കുട്ടികൾക്കൊപ്പമെത്തിയാണ് സീമ സച്ചിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ അവർക്ക് ഒരു കുട്ടിയും ജനിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/

പബ്ജിയില്‍ കണ്ടുമുട്ടിയയാൾ 1000 കിലോമീറ്റർ അകലെ നിന്നും യുവതിയെ തേടി വന്നു; ഭര്‍ത്താവിനെ 55 കഷണമാക്കി ഡ്രമ്മിലടയ്ക്കുമെന്ന് ഭീഷണി