അഹമ്മദാബാദ് വിമാനാപകടത്തിനു പിന്നാലെ തകർപ്പൻ ആഘോഷം; എയർ ഇന്ത്യയുടെ സ്ഥാപനത്തിലെ നാല് മുതിർന്ന ജീവനക്കാർ പുറത്ത് | Air India fired 4 officers for partying in the office after Ahmedabad air crash
പാർട്ടി നടന്ന തീയതി കമ്പനി പരാമർശിച്ചില്ല എങ്കിലും 275 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനം എഐ 171 അഹമ്മദാബാദിൽ ദാരുണമായി തകർന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം എഐഎസ്എടിഎസിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാർട്ടി സംഘടിപ്പിച്ചതെന്ന് റിപ്പോർട്ടുണ്ട്.
ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ, കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എബ്രഹാം സക്കറിയ സ്റ്റാഫ് അംഗങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്നതും പശ്ചാത്തലത്തിൽ സംഗീതം പ്ലേ ചെയ്യുന്നതും കാണാം. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരികെ ലഭിക്കുന്നതിനായി കാത്തിരിക്കുന്ന വേളയിലെ ആഘോഷം വിവേകശൂന്യമെന്ന് പലരും വിമർശിച്ചു.
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും സിംഗപ്പൂരിലെ SATS ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമായ AISATS പുറത്തിറക്കിയ പ്രസ്താവനയിൽ, പാർട്ടിക്ക് ഉത്തരവാദികളായ ആളുകൾക്കെതിരെ ‘കർശനമായ അച്ചടക്ക നടപടി’ സ്വീകരിച്ചതായി പറഞ്ഞു.
എസ്വിപി സംപ്രീത്, പരിശീലന മേധാവി എസ്വിപി ബൽജിന്ദർ, സിഒഒ എബ്രഹാം സക്കറിയ എന്നിവരുൾപ്പെടെ നാല് മുതിർന്ന ജീവനക്കാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജോലിസ്ഥലത്ത് ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നതിനെതിരെ കമ്പനിയുടെ ഉന്നത നേതൃത്വം മറ്റ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
“AI 171 അപകടത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോട് AISATS ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അടുത്തിടെ പുറത്തുവന്ന വീഡിയോയിൽ പ്രതിഫലിച്ച വീഴ്ചയിൽ ഞങ്ങൾ അഗാധമായി ഖേദിക്കുന്നു. ഈ പെരുമാറ്റം ഞങ്ങളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല. സഹാനുഭൂതി, പ്രൊഫഷണലിസം, ഉത്തരവാദിത്തം എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിച്ചു പറയുമ്പോൾ, ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്,” വാർത്താ ഏജൻസിയായ PTI റിപ്പോർട്ട് ചെയ്തതനുസരിച്ച് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. വിവാദ വീഡിയോ ചുവടെ:
It has only been a few days since the tragic Ahmedabad plane crash.
Many families have not yet been able to see their loved ones for the last time; several bodies have still not been handed over.
Grief hangs heavy in households, funeral pyres are yet to cool. And at such a… pic.twitter.com/rrlekBNAeD
— Squint Neon (@TheSquind) June 22, 2025
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 242 യാത്രക്കാരും ജീവനക്കാരുമായി ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ മെഡിക്കൽ കോളേജ് ഹോസ്റ്റൽ സമുച്ചയത്തിൽ ഇടിച്ചുകയറിയതിനെത്തുടർന്ന് രാജ്യം കണ്ട ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നിന് സംഭവിച്ചു.
ബോയിംഗ് 787-8 (AI 171) വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിൽ 241 പേരും, കെട്ടിടത്തിലെ 34 പേരും അപകടത്തിൽ മരിച്ചു. മരിച്ചവരിൽ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും ഉൾപ്പെടുന്നു. ഇതുവരെ 256 മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് കൈമാറി, ബാക്കിയുള്ളവരുടെ ഡിഎൻഎ തിരിച്ചറിയൽ പ്രക്രിയ പുരോഗമിക്കുന്നു.
ദുരന്തത്തിൽ നിന്ന് യാത്രികരിൽ ഒരാൾ രക്ഷപ്പെട്ടു.
Thiruvananthapuram,Kerala
June 28, 2025 9:00 AM IST
അഹമ്മദാബാദ് വിമാനാപകടത്തിനു പിന്നാലെ തകർപ്പൻ ആഘോഷം; എയർ ഇന്ത്യയുടെ സ്ഥാപനത്തിലെ നാല് മുതിർന്ന ജീവനക്കാർ പുറത്ത്