‘നിങ്ങൾക്ക് 75 വയസ്സ് തികഞ്ഞാൽ മറ്റുള്ളവർക്ക് വഴിയൊരുക്കുക’: ചർച്ചയായി മോഹൻ ഭാഗവതിൻ്റെ പരാമർശം|Mohan Bhagwats 75 years old retirement remark sparks debate opposition says its about narendra modi
Last Updated:
മോഹൻ ഭാഗവതിൻ്റെ പരാമർശം വരുന്ന സെപ്റ്റംബറിൽ 75 വയസ് പൂർത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം
75 വയസ്സ് തികഞ്ഞവർ മാറിനിൽക്കണമെന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ തുറന്ന പരാമർശം ചർച്ചയാകുന്നു. പ്രായമായാൽ മാറിനിൽക്കണമെന്നും മറ്റുള്ളവർക്ക് അവസരങ്ങൾ ഒരുക്കണം എന്ന് ആർഎസ്എസ് സൈദ്ധാന്തികൻ മൊറോപന്ത് പിംഗ്ലെയുടെ വാക്കുകൾ സ്മരിച്ചുകൊണ്ട് മോഹൻ ഭാഗവത് പറഞ്ഞു.
അദ്ദേഹത്തിന്റെ ഈ വാക്കുകൾ പ്രതിപക്ഷം ആയുധമാക്കിയെടുത്തിരിക്കുകയാണ്. ഈ പരാമർശം വരുന്ന സെപ്റ്റംബറിൽ 75 വയസ് പൂർത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ഈ വർഷം സെപ്റ്റംബർ 11 ന് ഭഗവതിന് 75 വയസ്സ് തികയും. മോദിയേക്കാൾ 6 ദിവസം മുമ്പാണ് മോഹൻ ഭഗവത് 75 വയസ്സിലെത്തുന്നത്.
ബുധനാഴ്ച വൈകുന്നേരം ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവേയാണ് മോഹൻ ഭാഗവദിന്റെ പരാമർശം. ആർഎസ്എസ് മേധാവിയുടെ പ്രസ്താവനയെ പ്രധാനമന്ത്രി മോദിക്കെതിരായ പരാമർശമെന്നാണ് നിരവധി പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത്. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിംഗ് തുടങ്ങിയ നേതാക്കളെ 75 വയസ്സ് തികഞ്ഞതിന് ശേഷം പ്രധാനമന്ത്രി മോദി നിർബന്ധിച്ച് വിരമിപ്പിച്ചു.
ഇപ്പോൾ അദ്ദേഹം അതേ നിയമം തനിക്കും ബാധകമാക്കുമോ എന്ന് നോക്കാമെന്നാണ് ശിവസേന യുബിടി എംപി സഞ്ജയ് റാവത്തിന്റെ പ്രതികരണം. അതേസമയം പ്രധാനമന്ത്രിക്ക് വിരമിക്കൽ പദ്ധതികളൊന്നുമില്ലെന്നും അദ്ദേഹം സർക്കാരിനെ നയിക്കുന്നതിൽ തുടരുമെന്നും ബിജെപി മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
New Delhi,Delhi
July 11, 2025 10:58 AM IST