Leading News Portal in Kerala

ട്രെയിന്‍ യാത്ര ചെലവേറുമോ? ഇന്ത്യന്‍ റയില്‍വേ അഞ്ച് വര്‍ഷത്തിനുശേഷം നിരക്ക് വര്‍ധിപ്പിക്കുമ്പോൾ സംഭവിക്കുന്നത്| Why Indian Railways Raising Fares After 5 Years Who Will Be Affected


Last Updated:

2020-ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ റയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. മുന്‍ കാലങ്ങളില്‍ വരുത്തിയിട്ടുള്ള ടിക്കറ്റ് നിരക്ക് വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ പരമാവധി കുറഞ്ഞ…കൂടുതൽ വാർത്തകൾ

(Representative/Shutterstock)

ഏറ്റവും ചെലവ് കുറഞ്ഞ യാത്രാമര്‍ഗ്ഗമെന്ന നിലയ്ക്കാണ് പലരും ദീര്‍ഘദൂര യാത്രകള്‍ക്ക് ട്രെയിന്‍ സര്‍വീസിനെ ആശ്രയിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ട്രെയിനില്‍ ദീർഘദൂര യാത്ര ചെയ്യാൻ അല്പം ചെലവ് കൂടും. യാത്രക്കാര്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ കുറച്ചുകൂടി പണം ചെലവഴിക്കേണ്ടി വരും. ജൂലായ് ഒന്നുമുതല്‍ റയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ റയില്‍വേ.

ദീര്‍ഘദൂര റൂട്ടുകളില്‍ എസി ക്ലാസുകളിലും സ്ലീപ്പര്‍ ക്ലാസുകളിലും സെക്കന്‍ഡ് ക്ലാസുകളിലും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ റയില്‍വേ മന്ത്രാലയം പദ്ധയിടുന്നതായി ‘ദ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. മിതമായ നിരക്ക് വര്‍ധനയിലൂടെ റയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2020-ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ റയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. മുന്‍ കാലങ്ങളില്‍ വരുത്തിയിട്ടുള്ള ടിക്കറ്റ് നിരക്ക് വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ പരമാവധി കുറഞ്ഞ നിരക്ക് വര്‍ധനയാണിതെന്നും റയില്‍വേ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

ആര്‍ക്കൊക്കെയായിരിക്കും നിരക്ക് വര്‍ധന ബാധകമാകുക?

* എസി ക്ലാസ് ടിക്കറ്റെടുത്ത് ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ക്ക് നിരക്ക് വര്‍ധിക്കും. കിലോമീറ്ററിന് രണ്ട് പൈസയാണ് എസി ക്ലാസുകളില്‍ നിരക്ക് വര്‍ധിക്കുക.

* സ്ലീപ്പര്‍ ക്ലാസ് (മെയില്‍/എക്‌സ്പ്രസ്) ടിക്കറ്റുകള്‍ക്ക് കിലോമീറ്ററിന് 1 പൈസ വര്‍ധിക്കും.

* സെക്കന്‍ഡ് ക്ലാസ് (ജനറല്‍) ടിക്കറ്റിന് കിലോമീറ്ററിന് 50 പൈസ വര്‍ധിക്കും. 500 കിലോ മീറ്ററില്‍ അധികം ദൂരമുള്ള യാത്രകള്‍ക്ക് മാത്രം.

സ്ഥിരം യാത്രക്കാരെ ബാധിക്കില്ല

സബ്അര്‍ബന്‍ ട്രെയിനുകളും പ്രതിമാസ സീസണ്‍ പാസുകളും ഉപയോഗിക്കുന്ന സ്ഥിരം യാത്രക്കാരെ പുതിയ നിരക്ക് ഘടന ബാധിക്കില്ല. ദൈനംദിന യാത്രയ്ക്കായി ലോക്കല്‍ ട്രെയിനുകളെ ആശ്രയിക്കുന്ന ലക്ഷകണക്കിന് ആളുകള്‍ക്ക് ഈ തീരുമാനം ഗുണകരമാകും.

എന്തുകൊണ്ട് ഇപ്പോള്‍ നിരക്ക് കൂട്ടുന്നു?

2024 ഡിസംബറില്‍ റയില്‍വേ സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കിയ ശുപാര്‍ശകളെ തുടര്‍ന്നാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം. യാത്രാ നിരക്കുകള്‍ പ്രത്യേകിച്ച് എസി ക്ലാസുകളിലെ പ്രവര്‍ത്തന ചെലവുമായി യോജിപ്പിക്കണമെന്ന് കമ്മിറ്റി റയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

സബ്അര്‍ബന്‍ ട്രെയിനുകള്‍ അവയുടെ പ്രവര്‍ത്തന ചെലവിന്റെ 30 ശതമാനം മാത്രമേ ടിക്കറ്റ് നിരക്കിലൂടെ ഈടാക്കുന്നുള്ളു. നോണ്‍ എസി ടിക്കറ്റുകള്‍ 39 ശതമാനം വഹിക്കുന്നു. എസി യാത്രയില്‍ വെറും 3.5 ശതമാനമാണ് ചെലവ് കിഴിച്ച് മിച്ചം വരുന്നത്.

റയില്‍വേ വരുമാനം വര്‍ധിക്കും

2025-26 സാമ്പത്തിക വര്‍ഷം 92,800 കോടി രൂപയുടെ വരുമാനമാണ് റയില്‍വേ പ്രതീക്ഷിക്കുന്നത്. നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നാല്‍ 700 കോടി രൂപയുടെ അധിക വരുമാനം കൂടി ഈ സാമ്പത്തിക വര്‍ഷം ബാക്കിയുള്ള മാസങ്ങളില്‍ നേടാനാകും. റയില്‍വേയുടെ നഷ്ടം കുറയ്ക്കുന്നതിനൊപ്പം സാധാരക്കാര്‍ക്ക് താങ്ങാവുന്നതാണ് ട്രെയിന്‍ യാത്രയെന്ന് ഉറപ്പാക്കുക കൂടിയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

അഞ്ച് വര്‍ഷത്തിനുശേഷം നടത്തുന്ന വളരെ മിതമായ നിരക്ക് വര്‍ധന മാത്രമാണിത്. ഇന്ത്യന്‍ റയില്‍വേ കോടിക്കണക്കിന് പൗരന്മാരെയാണ് സേവിക്കുന്നത്. റയില്‍വേ അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മെച്ചപ്പെടുത്താന്‍ വരുമാനം വര്‍ധിക്കുന്നത് സഹായിക്കും.

മലയാളം വാർത്തകൾ/ വാർത്ത/India/

ട്രെയിന്‍ യാത്ര ചെലവേറുമോ ? ഇന്ത്യന്‍ റയില്‍വേ അഞ്ച് വര്‍ഷത്തിനുശേഷം നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോൾ സംഭവിക്കുന്നത്