ഇന്ധന സ്വിച്ചുകൾ എന്തിന് ഓഫ് ചെയ്തു? അഹമ്മദാബാദ് ദുരന്തത്തിൽ വിമാനം പറന്നത് 32 സെക്കൻ്റ് മാത്രം|Why were the fuel switches turned off The plane flew for only 32 seconds in the Ahmedabad disaster
Last Updated:
എന്തിനാണ് ഫ്യൂവൽ സ്വിച്ച് ഓഫ് ചെയ്തതെന്ന് മറ്റൊരു പൈലറ്റ് ചോദിക്കുന്നത് ഓഡിയോയിൽ ഉണ്ട്
260 പേരുടെ മരണത്തിന് കാരണമായ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ. വിമാനത്തിന്റെ ഇന്ധന സ്വിച്ചുകൾ ഓഫ് ആയതും രണ്ട് എൻജിനുകൾ പ്രവർത്തനരഹിതമായതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ട്.
ആകെ 32 സെക്കൻഡ് മാത്രമാണ് വിമാനം പറന്നത്. മെയ്ഡേ സന്ദേശം നൽകിയശേഷം വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. അതേസമയം വിമാനത്തിലെ കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം എന്തിനാണ് ഫ്യൂവൽ സ്വിച്ച് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നത് ഓഡിയോയിൽ ഉണ്ട്.
എന്നാൽ താനല്ല ചെയ്തത് എന്ന സഹ പൈലറ്റിന്റെ മറുപടിയും കേൾക്കാം. പിന്നാലെ മറ്റൊരു എൻജിൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒരു എൻജിൻ മാത്രമാണ് പ്രവർത്തിപ്പിക്കാൻ സാധിച്ചുള്ളൂ. ഇന്ധനത്തിന്റെ സ്വിച്ച് കട്ട് ഓഫ് എന്ന മോഡിലേക്ക് മാറിയതാണ് ഇതിന് കാരണം. വിമാനം പറന്നുയർ ന്നതിനു തൊട്ടു പിന്നാലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് പൊസിഷനിലേക്ക് മാറിയതോടെ വിമാനത്തിന് ഉയർന്നു പൊങ്ങാൻ ആവശ്യമായ ശക്തി കിട്ടാതെ താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് സൂചന.
അതേസമയം ഈ ഓഡിയോ ഏത് പൈലറ്റ്മാരുടെതാണെന്ന് വേർതിരിച്ചറിയാൻ സാധിച്ചിട്ടില്ല. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് സഹ പൈലറ്റ് ആണ് വിമാനം നിയന്ത്രിച്ചിരുന്നത്. സഹ പൈലറ്റ് അത് നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു സെക്കൻഡ് വ്യത്യാസത്തിലാണ് രണ്ട് എൻജിനീയറുകളിലേക്ക് ഉള്ള സ്വിച്ചുകളും ഓഫ് പൊസിഷനിലേക്ക് മാറിയത്.
കൂടാതെ എന്‍ജിനുകളിലോ വിമാനത്തിലോ മറ്റ് തകരാറുകള്‍ ഒന്നും അന്വേഷണസമയത്ത് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കാലാവസ്ഥ പ്രതികൂലമായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
Ahmedabad,Gujarat
July 12, 2025 7:21 AM IST