മൂന്ന് വയസുകാരൻ ഷോക്കേറ്റു മരിച്ചതറിഞ്ഞ് വീട്ടിലേക്ക് തിരിച്ച പിതാവ് ബൈക്ക് അപകടത്തിൽ മരിച്ചു | Father dies in road accident while rushing home after hearing son’s death
Last Updated:
വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റാണ് കുഞ്ഞ് മരിച്ചത്
ലക്നൗ: മകന്റെ മരണവാർത്ത അറിഞ്ഞ് വീട്ടിലേക്ക് തിരിച്ച പിതാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം. മൂന്നു വയസ്സുകാരനായ മകൻ അയാൻഷ് ജയ്‌സ്വാൾ ഷോക്കേറ്റ് മരിച്ചതറിഞ്ഞ് പിതാവ് വിഷ്ണു കുമാർ ജയ്‌സ്വാൾ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടയിൽ കാറിടിച്ച് പിതാവ് അപകടത്തിൽപ്പെട്ടു.
വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ പിതാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ് മൂന്ന് വയസ്സുള്ള അയാൻഷ് ജയ്‌സ്വാൾ മരിച്ചു എന്നാണ് പോലീസ് പറയുന്നത്. കുടുംബാംഗങ്ങൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Lucknow,Uttar Pradesh
June 24, 2025 7:43 PM IST