Leading News Portal in Kerala

തമിഴ്നാട്ടിൽ ഡീസലുമായിപ്പോയ ഗുഡ്സ് ട്രെയിൻ പാളം തെറ്റി തീപിടിച്ചു|Goods train carrying diesel derails and catches fire in Tamil Nadu


Last Updated:

തീപിടിത്തത്തെ തുടർന്ന് എട്ട് ട്രെയിനുകള്‍ റദ്ദാക്കി

News18News18
News18

തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ഡീസലും ആയി പോയ ചരക്ക് ട്രെയിന് പാളം തെറ്റി തീപിടിച്ച് അപകടം. തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് 5 വാഗണുകളിൽ തീ പടർന്നത്. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.

തീപിടിത്തം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. എട്ട് ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

(summary: A diesel-fuelled freight train derailed and caught fire in Tamil Nadu’s Thiruvallur. The fire broke out in 5 wagons near the Thiruvallur railway station. The incident took place at around 5:30 am on Sunday.)