Leading News Portal in Kerala

ബിജെപി നേതാവ് സി.സദാനന്ദന്‍ മാസ്റ്റർ രാജ്യസഭയിലേക്ക്; രാഷ്ട്രപതി നാമനിർദേശം ചെയ്തു President nominates BJP leader C Sadanandan master to Rajya Sabha


Last Updated:

1994-ൽ ഉണ്ടായ സിപിഎം ആക്രമണത്തിൽ സി സദാനൻ മാസ്റ്ററുടെ രണ്ടും കാലുകളും മുട്ടിന് താഴെ നഷ്ടപ്പെട്ടിരുന്നു

സി.സദാനന്ദൻ മാസ്റ്റർസി.സദാനന്ദൻ മാസ്റ്റർ
സി.സദാനന്ദൻ മാസ്റ്റർ

കണ്ണൂരിൽ നിന്നുള്ള ആർഎസ്എസ് ബിജെപി നേതാവ് സി.സദാനന്ദൻ മാസ്റ്ററെ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി.

കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയായ സി സദാനന്ദൻ മാസ്റ്റർ നിലവിൽ ബിജെപി വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ ദിവസമായിരുന്നു വൈസ്പ്രസിഡന്റ് സ്ഥാനത്തെത്തിയത്.ഇതോടെ കേരളത്തിൽ നിന്നും നിലവിൽ രാജ്യ സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം രണ്ടായി. രാജ്യാന്തര കായികതാരം പി ടി ഉഷയെ 2022 ൽ നാമ നിർദേശം ചെയ്യപ്പെട്ടിരുന്നു.

1994-ൽ സിപിഎം ആക്രമണത്തിൽ സദാനന്ദൻ മാസ്റ്ററുടെ രണ്ടു കാലുകളും മുട്ടിന് താഴെ നഷ്ടപ്പെട്ടിരുന്നു. കൃത്രിമക്കാലുകൾ കൊണ്ടാണ് അദ്ദേഹം ഇപ്പോൾ നടക്കുന്നത്.

അഭിഭാഷകന്‍ ഉജ്വല്‍ നിഗം, മുന്‍ ഫോറിന്‍ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല, ചരിത്രകാരിയും അധ്യാപികയുമായ മീനാക്ഷി ജെയിന്‍ എന്നിവരെയും രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

വിവിധ മേഖലകളിൽ കഴിവി തെളിയിക്കുകയും അവർ രാജ്യത്തിന് നൽകിയ സംഭാവനകളു പരിണിച്ച് രാഷ്ട്രപതിക്ക് 12 പേരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ അധികാരമുണ്ട്.

കേന്ദ്ര മന്ത്രി സുരേഷ്ഗോപി ആദ്യം രാജ്യസഭാംഗമായതും നാമനിർദേശത്തിലൂടെ ആയിരുന്നു.