ജമ്മു കശ്മീരില്‍ നിന്നുള്ള പ്രീമിയം ചെറിപഴങ്ങള്‍ സൗദിയിലേക്കും യുഎഇയിലേക്കും; മികച്ച വരുമാനമാര്‍ഗമെന്ന് കേന്ദ്രം Premium cherries from Jammu and Kashmir to Saudi Arabia and UAE Centre says it is a good source of income
Last Updated:
ചെറി കര്‍ഷകര്‍ക്ക് ഒരു വലിയ വിപണി ലഭിച്ചിരിക്കുന്നെന്നും അവരുടെ ഉത്പന്നങ്ങള്‍ക്ക് ഇനി മികച്ച മൂല്യം ലഭിക്കുമെന്നു കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു
സൗദി അറേബ്യയിലേക്കും യുഎഇയിലേക്കും ജമ്മു കശ്മീരില്‍ നിന്നുള്ള പ്രീമിയം ചെറിപഴങ്ങൾ സൗദിയിലേക്കും യുഎഇയിലേക്കും ആദ്യമായി കയറ്റി അയച്ചുവെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ചെറി കര്‍ഷകര്‍ക്കായി ഒരു പ്രധാന വിപണി തുറന്നിട്ടുണ്ടെന്നും അവരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച മൂല്യം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ”ഇത് വളരെ സന്തോഷം നല്കുന്ന കാര്യമാണ്. ജമ്മു കശ്മീരില്‍ നിന്നുള്ള പ്രീമിയം ചെറികളുടെ ആദ്യ വാണിജ്യ കയറ്റുമതി സൗദി അറേബ്യയിലേക്കും യുഎഇയിലേക്കും നടന്നു. നമ്മുടെ ചെറി കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഒരു വലിയ വിപണി തുറന്നു ലഭിച്ചിരിക്കുന്നു. അവരുടെ ഉത്പന്നങ്ങള്‍ക്ക് ഇനി മികച്ച മൂല്യം ലഭിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രീമിയം കാര്‍ഷിക ഉത്പന്നങ്ങളുടെ ആഗോളവിതരണക്കാരായി ഇന്ത്യയെ സ്ഥാപിക്കുന്നതിനുള്ള ലോജിസ്റ്റിക് തടസ്സങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ”വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്നതിന് ഈ നീക്കം വലിയ ഒരു വിജയമാണ്. ലോജിസ്റ്റിക് വെല്ലുവിളികള്‍ ഇല്ലാതാക്കുന്നതിനും ഇന്ത്യന്‍ കാര്‍ഷിക, സംസ്കരിച്ച ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ക്കുള്ള വിപണി പ്രവേശനം വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്,” മന്ത്രി പറഞ്ഞു.
ഏപ്രിലില്‍ ഇന്ത്യന്‍ മാതളനാരങ്ങയുടെ സഫ്രോണ്‍ ഇനത്തിന്റെ ആദ്യ വാണിജ്യ കയറ്റുമതി അമേരിക്കയിലേക്ക് സാധ്യമാക്കുന്നതിന് അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി(എപിഇഡിഎ) നടത്തിയ ശ്രമങ്ങളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. ഉയര്‍ന്ന നിലവാരമുള്ള കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്കായി ആഗോളതലത്തില്‍ വലിയ തോതിൽ ആവശ്യകത വർധിക്കുന്നുണ്ട്. ഇതിൽനിന്ന് കര്‍ഷകര്‍ക്ക് പ്രയോജനം നേടുന്നതിന് ഈ സംരംഭം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
ആദ്യമായി ഇന്ത്യയില്‍ നിന്ന് മാതളനാരങ്ങ കടല്‍വഴി കയറ്റുമതി ചെയ്തു. 4620 ബോക്സുകളിലായി 14 ടണ്‍ മാതളനാരങ്ങ യുഎസില്‍ മാര്‍ച്ച് മാസം രണ്ടാം വാരം എത്തി ചേര്‍ന്നു. മഹാരാഷ്ട്രയിലെ അഹല്യനഗറില്‍ നിന്നാണ് ഈ മാതളനാരങ്ങകൾ കയറ്റി അയച്ചത്. ഏകദേശം അഞ്ച് ആഴ്ചയോളം സമയമെടുത്താണ് ചരക്ക് കടല്‍മാര്‍ഗം ന്യൂയോര്‍ക്കിലെത്തിയത്. ചരക്കിന് അമേരിക്കയില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. മാതളനാരങ്ങ മികച്ച ഗുണനിലവാരമുള്ളതാണെന്ന് അവര്‍ അറിയിച്ചു. ഇന്ത്യന്‍ ‘ഭഗവ’ ഇനത്തിന്റെ ഭംഗിയും അസാധാരണമായ രുചിയും ഉപഭോക്താക്കളെ ആകര്‍ഷിച്ചതായും റപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Jammu and Kashmir
June 23, 2025 6:23 PM IST
ജമ്മു കശ്മീരില്‍ നിന്നുള്ള പ്രീമിയം ചെറിപഴങ്ങള്‍ സൗദിയിലേക്കും യുഎഇയിലേക്കും; മികച്ച വരുമാനമാര്‍ഗമെന്ന് കേന്ദ്രം