ട്രെയിനുകളിൽ CCTV ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം; ഒരു കോച്ചിൽ നാല് ക്യാമറ, എഞ്ചിനിൽ ആറ്|Decision to install CCTV cameras in trains four cameras in a coach six in the engine
Last Updated:
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം
യാത്ര ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. ഓരോ കോച്ചിലും കുറഞ്ഞത് നാല് സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുക. എൻജിനുകളിൽ 6 ക്യാമറകളും സ്ഥാപിക്കും. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ചില ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു.
ഇതിൽ നിന്നും ലഭിച്ച അനുകൂല പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് റെയിൽവേ വ്യാപകമായി ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും റെയിൽവേ സഹമന്ത്രി രവ്നീത് സിംഗ് ബിട്ടുവും ഉൾപ്പെടെ നടത്തിയ യോഗത്തിന് ശേഷമാണ് ക്യാമറകൾ സ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമായത്.
മുമ്പ് ട്രെയിനുകൾ സ്ഥാപിച്ച ക്യാമറകൾ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിച്ചു എന്ന് യോഗം വിലയിരുത്തി. ഇത്തരത്തിൽ ക്യാമറകൾ സ്ഥാപിച്ച ട്രെയിനുകളിൽ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സംഘടിതമായ കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതോടെയാണ് എല്ലാ ട്രെയിനുകളിലും ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്.
New Delhi,Delhi
July 13, 2025 7:10 PM IST